വിശാലിന് ഇൻഫോസിസിന്റെ 22,800 റെസ്ട്രിക്ട് സ്‌റ്റോക്ക് യൂണിറ്റ്‌സ്

Posted on: August 22, 2014

Vishal-Sikka-Infosys-B

ഇൻഫോസിസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വിശാൽ സിക്ക യ്ക്ക് 22,800 റെസട്രിക്ട് സ്‌റ്റോക്ക് യൂണിറ്റ്‌സ് (ആർഎസ്‌യു) കമ്പനി നൽകും. ഒരു ഓഹരിക്കു തുല്യമാണ് ഓരോ റെസട്രിക്ട് സ്‌റ്റോക്ക് യൂണിറ്റ്‌സും. ആർഎസ് യു ഒന്നിന് അഞ്ചു രൂപ പ്രകാരമാണ് സിക്ക നൽകേണ്ടത്.

ഇൻഫോസിസിന്റെ ഇന്നലത്തെ ഓഹരി വില 3601.25 രൂപ പ്രകാരം കണക്കാക്കിയാൽ ആർഎസ് യുവിന്റെ മൂല്യം 8.2 കോടി രൂപ വരും. പ്രതിവർഷം 30 കോടി രൂപയാണ് (5.08 മില്യൺ ഡോളർ) വിശാൽ സിക്കയുടെ ശമ്പളം. 2011 മുതലാണ് ഇൻഫോസിസ് മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ആൻഡ് കോമ്പൻസേഷൻ കമ്മിറ്റി ആർഎസ് യു നൽകി തുടങ്ങിയത്. എസ്.ഡി. ഷിബുലാൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ഓഗസ്റ്റ് ഒന്നിനാണ് സിക്ക ചുമതലയേറ്റത്.