ഫോർഡ് ഇന്ത്യ 16,444 ഇക്കോസ്‌പോർട്ട് തിരിച്ചുവിളിച്ചു

Posted on: November 13, 2015

Ford-EcoSport-Big-a

ന്യൂഡൽഹി : ഫോർഡ് ഇന്ത്യ 16,444 ഇക്കോസ്‌പോർട്ട് എസ് യു വികൾ തിരിച്ചുവിളിച്ചു. സസ്‌പെൻഷന്റെ ഭാഗമായ റിയർ ട്വിസ്റ്റ് ബീം ബോൾട്ടിന്റെ തകരാറ് പരിഹരിക്കുന്നതിനാണ് ഇക്കോസ്‌പോർട്ട് തിരിച്ചുവിളിക്കുന്നത്.

2013 നവംബറിനും 2014 ഏപ്രിലിനും മധ്യേ നിർമ്മിച്ച എസ് യു വികളിലാണ് തകരാറ് കണ്ടെത്തിയിട്ടുള്ളത്. ഫോർഡ് ഡീലർഷിപ്പുകളിൽ സൗജന്യമായി തകരാറ് പരിഹരിച്ചു നൽകുമെന്ന് ഫോർഡ് ഇന്ത്യ അറിയിച്ചു.