ഇക്കോസ്‌പോര്‍ട്ട് ബിഎസ്-6 എത്തി

Posted on: January 21, 2020

കൊച്ചി : ഫോഡ് ഇക്കോസ്‌പോര്‍ട്ടിന്റെ ബിഎസ്-6 പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ വിപണിയിലെത്തി. നിലവിലെ (ബിഎസ്-4) പതിപ്പുകളെക്കാള്‍ ശരാശരി 13,000 രൂപയാണു വിലവര്‍ധന. ബിഎസ്-6 പെട്രോള്‍ 1.5 ലിറ്റര്‍ എന്‍ജിന്‍ (122 ബിഎച്ച്പി കരുത്ത്) പതിപ്പ് 6 മാനുവല്‍ മാനുവല്‍ ഗിയര്‍ വേരിയന്റുകളിലും ഒരു ഓട്ടമാറ്റിക് വേരിയന്റിലും ലഭിക്കും. വില (ഡല്‍ഹി ഷോറൂം) 8.04 ലക്ഷം രൂപ മുതല്‍ 11.43 ലക്ഷം രൂപ വരെ.

ഡീസല്‍ 1.5 ലീറ്റര്‍ എന്‍ജിന് 100 ബി എച്ച് പി കുരുത്ത്. 6 മാനുവല്‍ ഗിയര്‍ വേരിയന്റുകളാണുള്ളത്. വില 8.54 ലക്ഷം രൂപ മുതല്‍ 11.58 ലക്ഷം രൂപ വരെ.

3 വര്‍ഷം അഥവാ ഒരു ലക്ഷം കിലോ മീറ്റര്‍ വാറന്റിയുണ്ട്.

TAGS: Ford Ecosport |