ഫോര്‍ഡ് 5,397 യൂണിറ്റുകള്‍ തിരിച്ചു വിളിക്കുന്നു

Posted on: July 7, 2018

 

ന്യൂഡല്‍ഹി : ഫോര്‍ഡിന്റെ എസ് യു വി ഇക്കോ സ്‌പോര്‍ടിന്റെ 5,397 വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു. ഡ്രൈവറുടെയും മുന്‍വശത്തെ യാത്രക്കാരന്റെയും സീറ്റ് മടക്കുന്നതിനും നിവര്‍ത്തുന്നതിനുമുള്ള ലോക്ക് പ്രശ്‌നവും മുന്‍ഭാഗത്തെ സസ്‌പെന്‍ഷനെ വാഹനത്തിന്റെ ചട്ടക്കൂടുമായി ബന്ധിപ്പിക്കുന്ന വെല്‍ഡിംഗ് തകരാറും പരിഹരിക്കുന്നതിനാണ് തിരിച്ചു വിളിക്കല്‍.

2017 മേയ് മുതല്‍ ജൂണ്‍ വരെ ചെന്നൈ പ്ലാന്റില്‍ നിര്‍മിച്ച വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്.  കൂടാതെ 2017 നവംബറിനും ഡിസംബറിനുമിടയില്‍ നിര്‍മിച്ച 1.018 ഇക്കോ സ്‌പോര്‍ട് വാഹനങ്ങളും തിരിച്ചുവിളിക്കും.