മിലിറ്ററി കാന്റീന്‍ വഴി 12 ലക്ഷത്തിന് താഴെയുള്ള കാര്‍ മാത്രം

Posted on: June 1, 2019

 

ന്യൂഡല്‍ഹി : മിലിറ്ററി കാന്റീന്‍ വഴി സേനാംഗങ്ങള്‍ക്കു വാഹനം വില്‍ക്കുന്നതിനു നിയന്ത്രണം. 12 ലക്ഷം രൂപയ്ക്കുമുകളില്‍ വിലയുളള വാഹനങ്ങള്‍ ഇന്നു മുതല്‍ കാന്റീനില്‍ നിന്നു ലഭിക്കില്ല. വാഹനങ്ങളുടെ പരമാവധി എന്‍ജിന്‍ ശേഷി 2500 സിസി (2.5 ലിറ്റര്‍) ആയിരിക്കും. 8 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ വാഹനം വാങ്ങാനാകൂ. 5 വര്‍ഷത്തിലൊരിക്കല്‍ വാങ്ങാമെന്നാണു നിലവിലെ വ്യവസ്ഥ.

നിയന്ത്രണം നിലവില്‍ വരുന്നതോടെ, ഒട്ടേറെ വാഹന മോഡലുകള്‍ കാന്റീനില്‍ നിന്നു പുറത്താവും. ജിഎസ്ടി ഒഴിവാക്കി സേനാംഗങ്ങള്‍ക്കും വിമുക്ത ഭടന്‍മാര്‍ക്കും ചുരുങ്ങിയ നിരക്കിലാണു കാന്റീനില്‍ നിന്നു വാഹനങ്ങള്‍ ലഭ്യമാക്കുന്നത്.

TAGS: Ford Ecosport |