ലുലുമാളിൽ കേക്ക് മിക്‌സിംഗ് കാർണിവൽ

Posted on: October 8, 2018

കൊച്ചി : ലുലുമാളിലെ ലുലു ഹൈപ്പർമാർക്കറ്റ് കേക്ക് മിക്‌സിംഗ് കാർണിവൽ സംഘടിപ്പിച്ചു. 32,000 േകിലോ കേക്ക് ഉണ്ടാക്കുന്നതിനുള്ള 4800 കിലോ ചേരുവകളാണ് കേക്ക് കേക്ക് മിക്‌സിംഗ് കാർണിവലിൽ മിക്‌സ് ചെയ്തത്. ലുലുമാളിൽ പ്രത്യേകം തയാറാക്കിയ 50 അടി നീളമുള്ള മേശയിൽ പൊതുജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കേക്ക് മിക്‌സിംഗ്.

കേക്ക് നിർമിക്കുന്നതിനുള്ള ചേരുവകളായ കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, ടുട്ടി ഫ്രൂട്ടി, കാൻഡിഡ് ചെറി, ലൈം പീൽ, ഓറഞ്ച് പീൽ, മിക്‌സഡ് ഫ്രൂട്ട്ജാം, മിക്‌സഡ് സ്‌പൈസ് എന്നിവ വിശിഷ്ടാതിഥികളടക്കം മിക്‌സ് ചെയ്തു. കേക്ക് മിക്‌സ് മൂന്നു മാസം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിർമാണം ആരംഭിക്കുന്നത്.

മദ്യത്തിന്റെ അംശവും കൃത്രിമ കളറും ഇല്ലാതെയാണ് ലുലുവിൽ കേക്ക് നിർമ്മിക്കുന്നത്. പ്രീമിയം പ്ലം കേക്ക്, റിച്ച് പ്ലം കേക്ക്, ഐസ്ഡ് പ്ലം കേക്ക്, ഷുഗർ ഫ്രീ പ്ലം കേക്ക്, എഗ്‌ലെസ് പ്ലം കേക്ക്, സ്ലൈസ്ഡ് പ്ലം കേക്ക് തുടങ്ങി 50 വ്യത്യസ്ത ഇനത്തിലുള്ള കേക്കുകളാണ് തയാറാക്കുന്നത്. നടൻ വിവേക് ഗോപൻ കേക്ക് മിക്‌സിംഗ് കാർണിവൽ ഉദ്്ഘാടനം ചെയ്തു.

ലുലു റീട്ടെയ്ൽ ജനറൽ മാനേജർ സുധീഷ് നായർ, ബയിംഗ് മാനേജർ ദാസ് ദാമോദരൻ, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്‌സ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലു മാൾ ഓപ്പറേഷൻസ് മാനേജർ സമീർ വർമ്മ എന്നിവർ കാർണിവലിന് നേതൃത്വം നൽകി.