ലുലു ഡിജെക്‌സ് 2017 ന് തുടക്കമായി

Posted on: August 11, 2017

ലുലു ഡിജെക്‌സ് 2017 കൊച്ചി ലുലു മാളിൽ നിക്കോൺ ജപ്പാൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ നിക്കോൺ ഷിൻഗോ ഉദ്ഘാടനം ചെയ്യുന്നു. എം എസ് ഐ തായ്‌വാന്റെ പ്രതിനിധി എഡ്ഡി ചെൻ, ലുലു റീട്ടെയ്ൽ ജനറൽ മാനേജർ സുധീഷ് നായർ, ബയിംഗ് മാനേജർ ദാസ് ദാമോദരൻ, ജമാൽ പി എ, എം എ അനൂപ്, റിപ്പോസലി, ഷഫീഖ് അലിയാർ, പി യു നിയാസ് തുടങ്ങിയവർ സമീപം.

കൊച്ചി : ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ പ്രദർശന- വിൽപന മേളയായ ലുലു ഡിജെക്‌സ് 2017 ന് ലുലു മാളിൽ തുടക്കമായി. നിക്കോൺ ജപ്പാൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ നിക്കോൺ ഷിൻഗോ ഉദ്ഘാടനം ചെയ്തു. എം എസ് ഐ തായ് വാനിൽ നിന്നുള്ള എഡ്ഡി ചെൻ മുഖ്യാതിഥിയായി. ലുലു റീട്ടെയ്ൽ ജനറൽ മാനേജർ സുധീഷ് നായർ, ബയിംഗ് മാനേജർ ദാസ് ദാമോദരൻ, ജമാൽ പി എ, എം എ അനൂപ്, റിപ്പോസലി, ഷഫീഖ് അലിയാർ, പി യു നിയാസ് തുടങ്ങിയവർ സംബന്ധിച്ചു.

ഓഗസ്റ്റ് 15 വരെ നീളുന്ന മേളയിൽ പ്രമുഖ റീട്ടെയ്‌ലർമാരുടെയും ലോകത്തെമ്പാടുമുള്ള പ്രമുഖ ബ്രാൻഡുകളുടെയും ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി വൻ വിലക്കുറവിലും ഇ എം ഐ സ്‌കീമുകളിലും സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. എൽ ജി, സാംസംഗ്, സോണി, എയ്‌സർ, പാനാസോണിക്, ഐക്ലിബോ തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്ലറ്റുകൾ, എച്ച് ഡി ടിവികൾ, സ്മാർട്ട് വാച്ചുകൾ, ഡിജിറ്റൽ ക്യാമറകൾ, ഗെയ്മിംഗ് കൺസോളുകൾ തുടങ്ങി എല്ലാത്തരം ഇലക്ട്രോണിക് ഉത്പന്നങ്ങളും ലഭ്യമാണ്.

പഴയ ഗെയിം കൺസോൾ നൽകി പുതിയത് സ്വന്തമാക്കാനുള്ള അവസരം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലേലം എന്നിവയുൾപ്പെടെയുള്ള നിരവധി ആകർഷണങ്ങൾ ഇക്കുറിയുണ്ട്. ഗെയ്മിംഗ് സോണും പുതിയ പ്രോഡക്ടുകളുടെ ലോഞ്ചും ഡിജെക്‌സിന്റെ ഭാഗമായി ഉണ്ടാകും. ഇത് രണ്ടാം വർഷമാണ് ലുലു മാളിൽ ഇലക്ട്രോണിക്‌സ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

TAGS: Lulu Mall |