ലുലു മാൾ ഭാഗ്യനറുക്കെടുപ്പ് വിജയിക്ക് ടാറ്റാ ടിയാഗോ കാർ സമ്മാനിച്ചു

Posted on: March 10, 2017

ലുലു മാൾ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂ ഇയർ ഷോപ്പ് ആൻഡ് വിൻ മത്സരത്തിൽ ബമ്പർ സമ്മാനമായ ടാറ്റാ ടിയാഗോ കാർ നേടിയ ഡെയ്‌സി സേവ്യറിന് ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫിറുള്ള, വയലിൻ വാദകൻ ബാലഭാസ്‌കർ എന്നിവർ താക്കോൽ കൈമാറുന്നു. ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ നിഷാദ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി സ്വരാജ്, കമേഴ്‌സ്യൽ മാനേജർ സാദിക് കാസിം എന്നിവർ സമീപം.

കൊച്ചി : ലുലു മാൾ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂ ഇയർ ഷോപ്പ് ആൻഡ് വിൻ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫിറുള്ള, വയലിൻ സംഗീതജ്ഞൻ ബാലഭാസ്‌കർ എന്നിവർ ചേർന്ന് സമ്മാനവിതരണം നടത്തി. ഒരു ദിവസം 2500 രൂപയ്ക്ക് ഷോപ്പ് ചെയ്തവർക്കാണ് 20 ദിവസം നീണ്ടുനിന്ന ഭാഗ്യനറക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് .

വെണ്ണല സ്വദേശി ഡെയ്‌സി സേവ്യറാണ് ബമ്പർ സമ്മാനമായ ടാറ്റാ ടിയാഗോ സ്വന്തമാക്കിയത്. മറ്റ് 10 ഉപഭോക്താക്കൾക്ക് പ്രീമിയം ടിസ്സോട്ട് വാച്ചുകൾ സമ്മാനമായി ലഭിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ നിഷാദ്, കമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ഡെപ്യൂട്ടി മാൾ മാനേജർ കെ. കെ ഷെറീഫ്, ലുലു ഗ്രൂപ്പ് മീഡിയ കോഓർഡിനേറ്റർ എൻ.ബി സ്വരാജ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

TAGS: Lulu Mall |