ഒമാൻ മാബേലയിൽ ലുലു ഹൈപ്പർ തുറന്നു

Posted on: October 9, 2016

lulu-hypermarkte-maabela-bi

മസ്‌ക്കറ്റ് : ലുലു ഗ്രൂപ്പിന്റെ 130 ാമത് ഷോറൂം ഹൈപ്പർമാർക്കറ്റ് ഒമാൻ മാബേലനോർത്തിൽ തുറന്നു. ഒമാൻ ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി (ട്രാൻസ്‌പോർട്ട് & കമ്യൂണിക്കേഷൻസ്) സലിം ബിൻ മുഹമ്മദ് അൽ നയ്മി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

റീട്ടെയ്ൽ രംഗത്ത് ഗുണനിലവാരത്തിന്റെയും സേവനത്തിന്റെയും പ്രതീകമാണ് ലുലു എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കും മുൻഗണനകൾക്കും പരിഗണന നൽകിയാണ് പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചിട്ടുള്ളതെന്നും അദേഹം ചൂണ്ടിക്കാട്ടി.

ഒമാനിലെ 18 ാമത്തെ ലുലു ഹൈപ്പർമാർക്കറ്റാണിത്. ഗ്രോസറി, ഹോംഅപ്ലയൻസസ്, ഇലക് ട്രോണിക്‌സ്, ഐടി, സ്റ്റേഷനറി, സ്‌പോർട്‌സ്, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ 75,000 ചതുരശ്രയടി വിസ്തീർണമുള്ള ഹൈപ്പർമാർക്കറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.