സോണി എക്‌സ്പീരിയ സെഡ്3, സെഡ്3 കോംപാക്ട് വിപണിയിൽ

Posted on: September 27, 2014

Sony-Experia-Launch-big

സോണിയുടെ ഫ്‌ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ എക്‌സ്പീരിയ സെഡ്3, എക്‌സ്പീരിയ സെഡ്3 കോംപാക്ട് എന്നിവ ഇന്ത്യയിൽ പുറത്തിറക്കി. എക്‌സ്പീരിയ സെഡ്3, എക്‌സ്പീരിയ സെഡ്3 കോംപാക്ട് എന്നിവയ്ക്ക് വില യഥാക്രമം 51,990 രൂപയും, 44,990 രൂപയുമാണ് വില. ക്ലാസിക് ബ്ലാക്ക്, വൈറ്റ് നിറങ്ങൾക്കു പുറമെ എക്‌സ്പീരിയ സെഡ് 3 ക്ക് കോപ്പർ നിറവും എക്‌സ്പീരിയ സെഡ ്3 കോംപാക്ടിന് ഓറഞ്ചും പച്ചയും നിറഭേദങ്ങൾ ഉണ്ടായിരിക്കും.

എക്‌സ്പീരിയ സെഡ്3, എക്‌സ്പീരിയ സെഡ്3 കോംപാക്ട് എന്നിവ പുറത്തിറക്കിയതോടെ ഏറ്റവും മുൻനിര സാങ്കേതിക വിദ്യ തങ്ങളുടെ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകാനുള്ള സോണിയുടെ പ്രതിജ്ഞാബദ്ധത അരക്കിട്ടുറപ്പിക്കപ്പെടുകയാണെന്ന് സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടർ കെനിച്ചിരോ ഹിബി പറഞ്ഞു.

നടപ്പു ധനകാര്യവർഷം മൊത്തം വിറ്റുവരവിന്റെ 40 ശതമാനം എക്‌സ്പീരിയയിൽ നിന്ന് ആയിരിക്കുമെന്നാണ് ഞങ്ങൾ കണക്കാക്കുന്നത്. ഇന്ത്യയിൽ വിതരണശൃഖല 250 എക്‌സ്‌ക്ലൂസീവ് എക്‌സ്പീരിയ സ്റ്റോറുകൾ അടക്കം 10,000 റീട്ടെയിൽ ടച്ച് പോയിന്റുകൾ ആക്കി ഉയർത്തുകയാണ് ല്ക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.