എക്‌സ്പീരിയ എം5

Posted on: September 10, 2015

Sony-Xperia-M5 Big

സോണിയുടെ എക്‌സ്പീരിയ എം5 ഡ്യുവൽ സ്മാർട്‌ഫോൺ വിപണിയിലെത്തി. നൂതനത്വം, ചാരുത, മികച്ച പ്രകടനം ഇവയുടെ മിശ്രണമാണ് എക്‌സ്പീരിയ എം5 ഡ്യുവൽ സ്മാർട്‌ഫോൺ. മനോഹരമായ ബോഡി, നേർത്ത രൂപകൽപന, മികവുറ്റ ഹാർഡ്‌വെയർ എന്നിവ ശ്രദ്ധേയമാണ്. പുതിയ ഫോണിൽ കാമറയുടെ സാധ്യതകൾക്കാണ് പ്രാധാന്യം.

മികച്ച സെൽഫി അനുഭവം ആണ് ക്യാമറ പ്രദാനം ചെയ്യുന്നത്. 21.5 എംപി റിയർ ക്യാമറയാണ് പുതിയ ഫോണിൽ ഉള്ളത്. ഓട്ടോ ഫോക്കസ് ക്യാമറയ്ക്ക് ചിത്രം പകർത്താൻ 0.25 സെക്കൻഡ് മതി. പൂർണ എച്ച്ഡി 13 എംപി ഫ്രണ്ട് സെൽഫി ക്യാമറയാണ് മറ്റൊരു പ്രത്യേകത.

5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, ബ്രാവിയ എൻജിൻ 2, 2600 എംഎഎച്ച് ബാറ്ററി, 64 ബിറ്റ് 2.0 ജിഎച്ച്‌സെഡ് ഒക്ടാകോർ പ്രോസസർ, മീഡിയ ടെക്ഹീലിയോ എക്‌സ് 10, 3 ജി റാം, വികസിപ്പിക്കാവുന്ന മെമ്മറിയുള്ള 200 ജിബി യുഎസ്ഡി കാർഡ്, ഇരട്ട സിം എന്നിവയാണ് മറ്റ് ഘടകങ്ങൾ. കറുപ്പിലും സ്വർണ്ണ നിറത്തിലും ലഭ്യം. 37,900 രൂപയാണ് വില.