സോണി ഓണം ഓഫർ

Posted on: July 22, 2015

Sony-Onam-offers-2015-Big

കൊച്ചി : സോണി ഇന്ത്യ കേരളത്തിലെ ഉപഭോക്താക്കൾക്കായി ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ടിവി, സ്മാർട്ട്‌ഫോൺ, ക്യാമറകൾ, ഹോം തീയേറ്ററുകൾ എന്നിവയിലും, മറ്റ് ഉത്പന്ന വിഭാഗങ്ങളിലും ആകർഷകമായ കൺസ്യൂമർ ഓഫറുകളാണ് സോണി അവതരിപ്പിച്ചിട്ടുള്ളത്. വിവിധ സോണി ഉത്പന്നങ്ങൾ വാങ്ങുമ്പോൾ സോണി പ്ലേസ്റ്റേഷൻ 4, പ്ലേസ്റ്റേഷൻ 3, 3ഉ ബ്ലൂ-റേ പ്ലേയർ, സോണി 1 TB എക്‌സ്‌ടേണൽ ഹാർഡ് ഡ്രൈവ്, സോണി 4.1 മൾട്ടിമീഡിയ സ്പീക്കർ, ഹൈ-എൻഡ് HDMI DVD പ്ലേയർ തുടങ്ങിയ ആകർഷകമായ ഫ്രീ ഗിഫ്റ്റുകൾ സ്വന്തമാക്കാം. ജൂലൈ 22 മുതൽ ആരംഭിക്കുന്ന സ്‌കീം 2015 സെപ്തംബർ 10 വരെ പ്രാബല്യത്തിലുണ്ടായിരിക്കും.

കൂടാതെ സോണി ബ്രാവിയ ആൻഡ്രോയ്ഡ് ടിവി-കൾ, എക്‌സ്പീരിയ ങ4 അക്വ, എക്‌സ്പീരിയ ഇ4, എക്‌സ്പീരിയ Z3+, വയർലെസ് സ്പീക്കറുകൾ തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ സോണി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഓണത്തിന്റെ ഉത്സാഘോഷങ്ങളിൽ പങ്കുചേരാൻ നല്ലൊരു അവസരമാണിതെന്ന് സോണി ഇന്ത്യ സെയിൽസ് വിഭാഗം മേധാവി സതീഷ് പതമ്‌നാഭൻ പറഞ്ഞു. എല്ലാ കാറ്റഗറികളിലുമുള്ള ഞങ്ങളുടെ പ്രത്യേക ഓഫറുകൾ ആഘോഷത്തിനുള്ള ആവേശം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.