സോണി ഇന്ത്യ പുതിയ ഇന്റർചെയ്ഞ്ചബിൾ ലെൻസുകൾ പുറത്തിറക്കി

Posted on: May 11, 2016

Sony-G-Master-lens-Big

ന്യൂഡൽഹി : സോണി ഇന്ത്യ പുതിയ ജി മാസ്റ്റർ ബ്രാൻഡ് ഇന്റർചെയ്ഞ്ചബിൾ ലെൻസുകൾ പുറത്തിറക്കി. മൂന്ന് ഇ-മൗണ്ട് ഫുൾ ഫ്രെയിം ലെൻസുകളാണ് ഈ ശ്രേണിയിലുള്ളത്. ജി മാസ്റ്റർ ബ്രാൻഡ് ഇന്റർചെയ്ഞ്ചബിൾ ലെൻസുകൾ പുത്തൻ ഫോട്ടോഗ്രാഫിക് അനുഭവം പ്രദാനം ചെയ്യും.

എഫ്ഇ 24-70 എംഎം കോൺസ്റ്റാന്റ് എഫ് 2.8 ജിഎം സ്റ്റാൻഡേർഡ് സൂം, എഫ്ഇ 85 എംഎം എഎഫ് 1.4 ജിഎം പ്രൈം, എഫ്ഇ 70-200 എംഎം കോൺസ്റ്റാന്റ് എഫ് 2.8 ജിഎം ഒഎസ്എസ് ടെലിഫോട്ടോ സൂം എന്നീ പുതിയ ലെൻസുകൾ പ്രതിനിധീകരിക്കുന്നത് സോണിയുടെ നൂതന ഒപ്റ്റിക്കൽ എലമെന്റ് ടെക്‌നോളജി,രൂപകൽപന എന്നിവയാണ്. നിശ്ചല ദൃശ്യങ്ങളും വീഡിയോകളും വ്യക്തയോടെയും ഭാവഭംഗിയോടെയും പകർത്തിയെടുക്കാൻ ഇവ സഹായിക്കും.

എഫ്ഇ 24-70 എംഎം കോൺസ്റ്റാന്റ് എഫ് 2.8 ജിഎം സ്റ്റാൻഡേർഡ് സൂമിന് 1,54,990 രൂപയും എഫ്ഇ 85 എംഎം എഎഫ് 1.4 ജിഎം പ്രൈം ലെൻസിന് 1,29,990 രൂപയുമാണ് വില.