ആല്‍ഫ സര്‍വീസ് സെന്റര്‍ നവീകരിച്ച് സോണി ഇന്ത്യ

Posted on: December 8, 2022

കൊച്ചി : ക്യാമറ ബോഡിക്കും ലെന്‍സുകള്‍ക്കും മികവുറ്റ ഉപഭോക്തൃ സേവനം നല്‍കുന്നതിനായി സോണി ഇന്ത്യ കൊച്ചിയിലെ തങ്ങളുടെ സര്‍വീസ് സെന്റര്‍ ആല്‍ഫ ക്യാമറ ബോഡി റിപ്പയര്‍ സെന്ററായി ഉയര്‍ത്തുന്നു. കൊച്ചിയിലെ ഈ ആല്‍ഫ സര്‍വീസ് സെന്ററിന്റെ നവീകരണത്തോടെ, ചെന്നൈ, മുംബൈ, നാഗ്പൂര്‍, ഛണ്ഡീഗഡ്, കോഴിക്കോട്, ഡല്‍ഹി, വിജയവാഡ, കോയമ്പത്തൂര്‍, ജയ്പൂര്‍, പൂനെ,രാബാദ്, അഹമ്മദാബാദ്, തിരുവനന്തപുരം, ഇന്‍ഡോര്‍, ഭുവനേശ്വര്‍, ഗുവാഹത്തി തുടങ്ങി ഇന്ത്യയിലെ 17 നഗരങ്ങളില്‍ കൂടി സോണിയുടെ സാന്നിധ്യമാവും.

ഹൈദ വൈറ്റില ജനത ജംഗ്ഷന്‍ പാരഡൈസ് റോഡിലെ അലന്‍സ് ക്യൂബ് ബില്‍ഡിംഗിലാണ് സോണിയുടെ ആല്‍ഫ സര്‍വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആല്‍ഫ ക്യാമറ ബോഡി, ക്യാമറ ലെന്‍സ്, പ്രൊഫഷണല്‍ ക്യാമറകള്‍, ഡിജിറ്റല്‍ സ്റ്റില്‍ ക്യാമറകള്‍, കാംകോര്‍ഡറുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഇമേജിംഗ് ഉത്പന്നങ്ങള്‍ മികച്ച നിലവാരമുള്ള റിപ്പയര്‍ നല്‍കുന്നതിന് ആവശ്യമായ ജിഗുകളും ഉപകരണങ്ങളും സേവന കേന്ദ്രത്തില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

സേവന കേന്ദ്രങ്ങളില്‍ സൗജന്യ പരിശോധനാ ക്യാംപ് ഉടന്‍ ആരംഭിക്കും, ഉപയോക്താക്കള്‍ക്ക് പരമാവധി മൂന്ന് ഉത്പന്നങ്ങള്‍ക്ക് സിസിഡി ഇമേജര്‍ ക്ലീനിംഗ് ലഭ്യമാക്കാനും, ഏറ്റവും പുതിയ സോഫ്‌റ്റ്വെയര്‍ പതിപ്പ് അപ്‌ഡേറ്റ് ചെയ്യാനും ഇവിടെ കഴിയും.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും, ഇതാണ് ഇന്ത്യയിലുടനീളം ഞങ്ങളുടെ സേവനശൃംഖല വിപുലീകരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതെന്നും സോണി ഇന്ത്യ കസ്റ്റമര്‍ സര്‍വീസ് ദേശീയ തലവന്‍ വിശാല്‍ മാത്തൂര്‍ പറഞ്ഞു.