എക്‌സ്പീരിയ z 5

Posted on: October 23, 2015

SONY-Xperia-Z5-Bigസോണി ഇന്ത്യ, എക്‌സ്പീരിയ ഇസഡ് 5, ഇസഡ് 5 പ്രീമിയം സ്മാർട്‌ഫോണുകൾ അവതരിപ്പിച്ചു. ഇസഡ് 5 പ്രീമിയം ലോകത്തിലെ ആദ്യത്തെ 4കെ യുഎച്ച്ഡി സ്മാർട്‌ഫോൺ ആണ്. എക്‌സ്പീരിയ ഇസഡ് 5, പച്ച, കറുപ്പ്, സ്വർണ നിറങ്ങളിൽ ലഭ്യം. വില 52,990 രൂപ. ക്രോം, സ്വർണ നിറങ്ങളിൽ ഉള്ള ഇസഡ് 5 പ്രീമിയത്തിന്റെ വില 62,990 രൂപ. 23 എംപി സെൻസറും എഫ് 2.0ജി ലെൻസും ഉള്ള വ്യത്യസ്തമായ മൊബൈൽ കാമറയ്ക്ക് ഏറ്റവും വേഗതയേറിയ ഓട്ടോഫോക്കസ് ശേഷിയുണ്ട്. 5.2 ഇഞ്ചാണ് ഡിസ്‌പ്ലേ.

പുതിയ ഫോണുകൾക്ക് ശക്തി പകരുന്നത് ക്വാൽകോം സ്‌നാപ് ഡ്രാഗൺ 810 പ്രൊസസർ ആണ്. ഒക്‌ടോകോർ സിപിയു, 64 ബിറ്റ് ശേഷിയും അൾട്രാ ഫാസ്റ്റ് 4 ജി എൽറ്റിഇ സ്പീഡും ഉള്ളതാണ്. ബാറ്ററിയുടെ ശേഷി രണ്ടുദിവസമാണ്. ക്വിക് ചാർജർ 2.0 ഉപയോഗിച്ച് 10 മിനിട്ട് ചാർജ് ചെയ്താൽ 5.5 മണിക്കൂർ വരെ ഉപയോഗിക്കാം.

ഷാർപ്, വിവിഡ് 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് 4 കെ സ്മാർട്‌ഫോണിന്റെ പ്രത്യേകത. 32 ജിബി വരെ വലിപ്പമുള്ള ഇന്റേണൽ മെമ്മറിയ്ക്ക് 200 ജിബി എക്‌സ്റ്റേണൽ മൈക്രോ എസ്ഡി കാർഡ് വരെ പേറാനുള്ള ശേഷി ഉണ്ട്. എക്‌സ്പീരിയ ലോഞ്ചിൽ നിന്ന് ഉപഭോക്താക്കൾക്ക് തങ്ങളുടെ എക്‌സ്പീരിയ ഇസഡ് 5 നും ഇസഡ്5 പ്രീമിയത്തിനുമുള്ള സ്മാർട്ട് കവർ 3500 രൂപയ്ക്ക് റെഡീം ചെയ്യാൻ കഴിയും.

Sony-Xperia-Z5-Premium-Metaഎക്‌സ്പീരിയ ഇസഡ് 5 പ്രീമിയം നവംബർ 4 വരെ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 5490 രൂപ വിലയുള്ള ഒരു എംഡിആർ-ഇഎക്‌സ്31ബിഎൻ തികച്ചും സൗജന്യമായി ലഭിക്കും. എക്‌സ്പീരിയ ഇസഡ് 5 ന്റെയും ഇസഡ് 5 പ്രീമിയത്തിന്റെയും ഉപഭോക്താക്കൾക്ക് 4000 രൂപ വിലയുള്ള കണ്ടന്റ് ലഭിക്കും.
1500 രൂപ വിലയുള്ള സോണി മ്യൂസിക്കിന്റെ 3 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും കണ്ടന്റ് സ്വന്തമാക്കുന്നതിനു വേണ്ടി പരിധിയില്ലാത്ത ഡൗൺലോഡും, 299 രൂപ വിലയുള്ള സോണി എൽഐവിനുള്ള 3 മാസത്തെ സബ്‌സ്‌ക്രിപ്ഷൻ സൗജന്യം.

1000 രൂപ വിലയുള്ള ആമസോൺ കിൻഡിൽ ഇ-ബുക്‌സ്, 750 രൂപ വിലയുള്ള ഹംഗാമാ പ്ലേയുടെ 3 മാസത്തെ സബ്‌സ്‌ക്രിപ്ഷൻ, 780 രൂപ വിലയുള്ള പ്രീഇൻസ്റ്റാൾഡ് ഫുൾ എച്ച്ഡി ഗെയിം (മോഡേൺ കോംബാറ്റ്) എന്നിവ ആപ് ഓഫറിൽ ഉൾപ്പെടുന്നു.

എക്‌സ്പീരിയ ഇസഡ് 5 ഉം എക്‌സ്പീരിയ ഇസഡ് 5 പ്രീമിയവും വാങ്ങുമ്പോൾ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡിൽ 5000 രൂപ വരെ കാഷ് ബാക്ക്, ബജാജ് ഫൈനാൻസ് ഓഫറിനു കീഴിൽ 2999 രൂപ വരെ ഡൗൺപേമെന്റിന് ഒരു എക്‌സ്പീരിയ സ്വന്തമാക്കാം. ബാക്കി അനായാസ പ്രതിമാസ തവണകളിൽ അടക്കാം.