ലൈറ്റ്‌വെയ്റ്റ് ആഭരണ ശേഖരവുമായി മലബാർ ഗോൾഡ്

Posted on: August 30, 2014

Malabargold-Light-Weight-Co

ലൈറ്റ്‌വെയ്റ്റ് ആഭരണശേഖരവുമായി മലബാർ ഗോൾഡ്. ഗോൾഡ്, ഡയമണ്ട്, അൺകട്ട് ഡയമണ്ട്, അമൂല്യ രത്‌നങ്ങൾ എന്നിവയിലുള്ള നൂതനവും വ്യത്യസ്തവുമായ ലൈറ്റ്‌വെയ്റ്റ് ഡിസൈനുകൾക്കായി ഹായ് കാഷ്വൽ ജ്വല്ലറി എന്ന പുതിയ ആഭരണശേഖരമാണു മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് വിപണിയിലവതരിപ്പിച്ചത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് സെലിബ്രിറ്റി കാജൽ അഗർവാൾ ഹായ് കാഷ്വൽ ജ്വല്ലറി ആഭരണപ്രേമികൾക്കായി സമർപ്പിച്ചു. ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിൽ നിന്ന് ആഭരണം കാജൽ അഗർവാൾ ഏറ്റുവാങ്ങി.

പതിനേഴിനും 30 നും ഇടയിൽ പ്രായമുള്ളവരുടെ ഫാഷൻ സങ്കൽപ്പങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് ഈ ആഭരണശ്രേണി ഒരുക്കിയിരിക്കുന്നതെന്നു എം.പി. അഹമ്മദ് പറഞ്ഞു. ഓഫീസ്, കോളജ് വെയർ എന്ന നിലയിൽ രൂപകൽപന ചെയ്ത നെക്‌ലേസുകൾ, സ്റ്റഡ്‌സ്, പെൻഡന്റ്‌സ്, റിംഗ്‌സ്, ബ്രേസ്‌ലെറ്റ്‌സ്, ബാംഗിൾസ് എന്നിങ്ങനെ 5,000 രൂപയിലാരംഭിക്കുന്ന വിപുലമായ ശേഖരമാണു ഹായ് കാഷ്വൽ ജ്വല്ലറി. ഹായ് കാഷ്വൽ ജ്വല്ലറി താമസിയാതെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ്‌സിന്റെ ഇന്ത്യയിലെയും വിദേശത്തെയും ഷോറൂമുകളിലും ലഭ്യമാകും.

ബൈബാക്ക് ഗാരന്റി, ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ഒരു വർഷത്തെ സൗജന്യ ഇൻഷ്വറൻസ് എന്നീ സവിശേഷതകളോടെയാണ് ആഭരണങ്ങൾ ഉപഭോക്താക്കളുടെ കൈകളിലെത്തുന്നത്.

ചടങ്ങിൽ മലബാർ ഗോൾഡ് എംഡി ഒ. അഷർ, റീജണൽ ഹെഡ് ആർ. ജലീൽ, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.കെ. നിഷാദ്, മാർക്കറ്റിംഗ് ഹെഡ് അംജദ് ഹുസൈൻ തുടങ്ങിയവരും സംബന്ധിച്ചു.