എം പി അഹമ്മദിന് അവാർഡ്

Posted on: September 20, 2014

M-P-Ahammed-M-G-&-Dവിവിധ മേഖലകളിൽ മാതൃകാപരമായ സേവനം കാഴ്ചവയ്ക്കുന്ന വ്യക്തികൾക്കു നൽകുന്ന ഹാജി എ പി ബാവ അവാർഡിന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് അർഹനായി. ബിസിനസ് രംഗത്ത് സ്വപ്രയത്‌നത്താൽ ഉയർന്നുവരികയും സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതു പരിഗിണിച്ചാണ് ആപ്‌കോ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ഹാജി എ പി ബാവയുടെ സ്മരണാർത്ഥമുള്ള അവാർഡ് എം പി അഹമ്മദിന് നൽകുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ്, ഹാജി എ പി ബാവയുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് 28 ന് കോഴിക്കോട് ചാലിയം ക്രസന്റ് പബ്ലിക് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മാനിക്കും.