മലബാർ ഗോൾഡ് ജികെഎസ്എഫ് അസോസിയേറ്റ് സ്‌പോൺസർ

Posted on: November 19, 2014

Malabar-Gold-with-GKSF-2014

ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ജികെഎസ്എഫ്) അസോസിയേറ്റ് സ്‌പോൺസറായി മലബാർ ഗോൾഡ് ധാരണാപത്രം ഒപ്പിട്ടു. ടൂറിസം മന്ത്രി എ.പി. അനിൽകുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ജികെഎസ്എഫ് ഡയറക്ടർ അനിൽ മുഹമ്മദ് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ഇതുപ്രകാരം പരസ്യ പ്രചരണങ്ങളിലും മറ്റിതര പ്രവർത്തനങ്ങളിലും മലബാർ ഗോൾഡ് ജികെഎസ്എഫ് സീസൺ എട്ടിന്റെ പങ്കളിയാകും. മലബാർ ഗോൾഡിന്റെ കീഴിലുള്ള 29 ജ്വല്ലറികളും പ്രീമിയം രജിസ്‌ട്രേഷൻ സ്വീകരിക്കും. ചടങ്ങിൽ ജികെഎസ്എഫ് സ്റ്റേറ്റ് കോർഡിനേറ്റർ വി. വിജയൻ മലബാർ ഗ്രൂപ്പ് ഡയറക്ടർ ജലീൽ എന്നിവർ പങ്കെടുത്തു.