മാൾ ഓഫ് ട്രാവൻകൂർ 2016 ൽ തുറക്കും

Posted on: December 11, 2014

Mall-of-Travancore-Big

മലബാർ ഡവലപ്പേഴ്‌സ് തിരുവനന്തപുരത്ത് നിർമ്മിക്കുന്ന മാൾ ഓഫ് ട്രാവൻകൂർ 2016 ൽ പ്രവർത്തനമാരംഭിക്കും. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിനും ടെക്‌നോപാർക്കിനും സമീപമാണ് മാൾ ഓഫ് ട്രാവൻകൂർ ഉയരുന്നത്. ആറു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് നിർമാണം.

ലോകോത്തര ബ്രാൻഡുകളുടെ ഇരുനൂറോളം ഔട്ട്‌ലെറ്റുകൾ ഇവിടെയുണ്ടാകും. അമ്യൂസ്‌മെന്റ് റൈഡുകൾ, മൾട്ടിപ്ലെക്‌സുകൾ, ഫുഡ്‌കോർട്ട്, എടിഎം, ഫോറിൻ എക്‌സ്‌ചേഞ്ച് സെന്ററുകൾ തുടങ്ങിയവയെല്ലാം മാൾ ഓഫ് ട്രാവൻകൂറിലുണ്ടായിരിക്കും.