ലുലു മാളിൽ ഹരിത മാവേലിയുടെ ഭീമൻ പ്രതിമ

Posted on: September 13, 2016

lulu-mall-2016-maveli-big

കൊച്ചി : ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അതിശയമാണ് ഈ ഓണത്തിന് ലുലു മാളിൽ സന്ദർശകരെ കാത്തിരിക്കുന്നത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ കലാകാരൻമാർ പ്രകൃതിസൗഹൃദ പദാർത്ഥങ്ങൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ച 20 അടിയിലേറെ വലുപ്പമുള്ള ഹരിത മാവേലിയാണ് ലുലു മാളിന്റെ പ്രവേശനകവാടത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.

ഭീമാകാരനായ ഈ മാവേലിയെ ഇരുമ്പ്, സ്‌പെഷ്യൽ പേപ്പർ, ചാക്ക്, തുണി, കയർ, ചരട്, ഉപയോഗശൂന്യമായ തടി എന്നീ ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ പ്രകൃതി സൗഹൃദമുന്നേറ്റമായ നേച്ചർ ഫസ്റ്റിന്റെ ഭാഗമായാണ് ഈ പുതുസംരംഭവും. കൊച്ചി ബിനാലെ ഫൗണ്ടേഷനുമായുള്ള ദീർഘകാല സൗഹൃദത്തിന്റെ തുടർച്ചയും കൂടെയാണിത്.

TAGS: Lulu Mall |