കഫേ കോഫിഡേയിൽ സമ്മർ സ്ലാം

Posted on: May 23, 2015

Cafe-Coffee-Day-Summer-Slam

കൊച്ചി : ക്രീം സമ്പുഷ്ടമായ സമ്മർ സ്ലാം സ്മൂത്തിസിന്റെ ഒരു വലിയ നിര കഫേ കോഫി ഡേ അവതരിപ്പിച്ചു. തണുത്ത സമൂത്തീസ് വൈവിധ്യമാർന്ന ഫ്‌ളേവറുകളിലും രൂചികളിലും ആണ് തയ്യാറാക്കുക. വേനൽച്ചൂടിനെ അതിജീവിക്കാൻവേണ്ടി പ്രത്യേകം തയ്യാറാക്കിയ വേനൽക്കാല പാനീയ ശ്രേണിയാണ് സമ്മർ സ്ലാം.

ആസ്വാദ്യകരമായ ക്രീം സമ്പുഷ്ടമായ തണുത്ത പാനീയത്തിനുള്ളിൽ പ്രധാന ചേരുവകളുടെ ചെറിയ കഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രസമാല സ്മൂത്തീസ്, സ്‌ട്രോബറിയും മാതളനാരങ്ങയും ചേർന്ന സ്മൂത്തീസ്, മാമ്പഴം പീച്ച് മിശ്രണം എന്നിവയാണ് സമ്മർ സ്ലാമിലെ പുതിയ ഇനങ്ങൾ.

രാജകീയമായ ഇന്ത്യൻ മധുര പദാർത്ഥമായ രസമാലയുടെ വകഭേദമായ രസഗുളയുടെ കഷണങ്ങൾ ചേർത്ത രസമാല സ്മൂത്തീസ്, സ്‌ട്രോബറിയുടേയും പഴുത്ത മാതള നാരങ്ങയുടേയും ക്രീമി മിശ്രിതമാണ് മറ്റൊരു പാനീയം. മാമ്പഴച്ചാറിന്റെയും പീച്ചിന്റെയും മിശ്രണമാണ് മാംഗോ പീച്ച് സ്മൂത്തീസ്. സ്‌ട്രോബറി ബ്ലാസ്റ്റ് സ്ലഷ്, ട്രോപ്പിക്കൽ സ്‌പൈസ് സ്ലഷ്, പിങ്ക് ലെമണേഡ് സ്ലഷ് എന്നിവയും കഫേ കോഫി ഡേയിൽ എത്തിയിട്ടുണ്ട്.