കോട്ടക് മ്യൂച്ചൽ ഫണ്ട് കേരളത്തിൽ സാന്നിധ്യം ശക്തമാക്കും

Posted on: November 1, 2017

കൊച്ചി : കോട്ടക് മ്യൂച്ചൽ ഫണ്ട് (കെ.എം.എഫ്) കേരളത്തിൽ സാന്നിധ്യം ശക്തമാക്കും. കേരളത്തിലെ വിതരണ ശൃംഖല ശക്തമാക്കാൻ കെഎംഎഫ് നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ മ്യൂച്ചൽ ഫണ്ട് മേഖല വളർച്ചയുടെ പാതയിലാണെന്ന് കോട്ടക് മ്യൂച്ചൽ ഫണ്ട്, സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ അലയൻസസ് നാഷണൽ ഹെഡ് മനീഷ് മേത്ത പ്രസ്താവിച്ചു. ഇക്വിറ്റി മ്യൂച്ചൽ ഫണ്ടിലുള്ള നിക്ഷേപകരുടെ താത്പര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സിസ്റ്റമറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനിന്റെ (സിപ്) പ്രധാന പ്രചാരകരാണ് കെഎംഎഫ്.

അച്ചടക്കമുള്ള നിക്ഷേപ പദ്ധതികളുടെ ഫലപ്രദമായ ഉപകരണമെന്ന നിലയിൽ നിക്ഷേപകർക്കിടയിൽ വളരെയേറെ ജനപ്രീതിയാണ് സിപ്പിനുള്ളത്. സിപ് ഉടമകൾക്ക് വിപണിയിലെ വ്യതിയാനങ്ങളെപ്പറ്റിയോ മറ്റും വേവലാതിപ്പെടേണ്ടിവരില്ലെന്നും അദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ സിപ് ബുക്ക് 10 ഇരട്ടി വളർച്ചയാണ് രേഖപ്പെടുത്തിയത്. എല്ലാവർഷവും ഓഗസ്റ്റിൽ തങ്ങൾ സിപ് ദിനം ആചരിക്കാറുണ്ട്. കെഎംഎഫിന് 5 ലക്ഷത്തോളം സിപ് അക്കൗണ്ടുകളാണുള്ളത്. കോട്ടക് മ്യൂച്ചൽ ഫണ്ടിന്റെ മർമ പ്രധാനമായ ഘടകമാണ് സിപ് എന്ന് അദേഹം കൂട്ടിച്ചേർത്തു.

500 ലേറെ ചാനൽ പങ്കാളികളുടെ പിന്തുണയോടെ കോട്ടക് മ്യൂച്ചൽ ഫണ്ടിന്, കേരളത്തിൽ അഞ്ചുകേന്ദ്രങ്ങളിൽ ശക്തമായ സാന്നിധ്യം ഉണ്ട്. ബാങ്കുകളിലെ വിതരണ പങ്കാളികൾ, നാഷണൽ ഡിസ്ട്രിബ്യൂഷൻ, ഇൻഡിപ്പെൻഡന്റ് ഫിനാൻഷ്യൽ അഡ്‌വൈസേഷ്‌സ് (ഐഎഫ്എഎസ്) എന്നിവരുമായി, കെഎംഎഫിന്റെ ഇൻവെസ്റ്റർ റിലേഷൻസ് ടീം ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.

വ്യവസായത്തിലെ 7.5 ശതമാനം അസറ്റ് അണ്ടർ മാനേജ്‌മെന്റ് വിഹിതവും ദക്ഷിണ സോണിന്റെ സംഭാവനയാണ്. കേരളത്തിലെ മൊത്തം അസറ്റ് അണ്ടർ മാനേജ്‌മെന്റിന്റെ 60 ശതമാനവും ഇക്വിറ്റി നിക്ഷേപത്തിൽ നിന്നുള്ളതാണെന്നും മനീഷ് മേത്ത ചൂണ്ടിക്കാട്ടി.