കൊട്ടക് മ്യൂച്വല്‍ ഫണ്ട്, സിബിഎസ്ഇ പങ്കാളിത്തത്തില്‍ നിക്ഷേപക വിദ്യാഭ്യാസ, ബോധവത്കരണം

Posted on: October 10, 2023

കൊച്ചി : കൊട്ടക് മ്യൂച്വല്‍ ഫണ്ട്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷ(സിബിഎസ്ഇ)ന്റെ പങ്കാളിത്തത്തോടെ കൊച്ചിയില്‍ നിക്ഷേപക വിദ്യാഭ്യാസ, ബോധവത്കരണ പരിപാടി ‘സീഖോ പൈസോ കി ഭാഷ’ സംഘടിപ്പിച്ചു. സാമ്പത്തിക സാക്ഷരതയ്ക്ക് വഴിയൊരുക്കാന്‍ നിക്ഷേപക വിദ്യാഭ്യാസവും വിവിധ ബോധവല്‍ക്കരണ പരിപാടികളും ഉള്‍പ്പെടുത്തിയ വിപുലമായ സംരംഭമാണ് ‘സീഖോ പൈസോ കി ഭാഷ’. സാമ്പത്തികകാര്യ ധാരണ പരിപോഷിപ്പിക്കുന്നതിന് അധ്യാപകരെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്ന സംരംഭം ആത്യന്തികമായി രാജ്യ പുരോഗതിക്ക് ഏറെ സംഭാവന നല്‍കാന്‍ സഹായകമാകും.

കൊച്ചിയിലെ 600ലേറെയും സംസ്ഥാനത്തെയാകെ 4200ലേറെയും വരുന്ന സിബിഎസ്ഇ അധ്യാപകര്‍ക്കു ‘സീഖോ പൈസോ കി ഭാഷ’ സംരംഭത്തിലൂടെ സാമ്പത്തിക സാക്ഷരതയില്‍ വിദ്യാഭ്യാസം നല്‍കി അവബോധം സൃഷ്ടിക്കും. അധ്യാപകരില്‍ 50% സ്ത്രീകളായിരിക്കുമെന്നതിനാല്‍ സംരംഭം തുല്യവളര്‍ച്ചയും വികസനവും പ്രോത്സാഹിപ്പിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതാകും.സംരംഭത്തിന്റെ ഗുണനിലവാരവും പ്രസക്തിയും ഉറപ്പാക്കിക്കൊണ്ട് ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് എജ്യുക്കേഷന്‍ ആന്‍ഡ് ലേണിംഗില്‍ (CIEL) നിന്നുള്ള 500-ലേറെ വിദഗ്ധ പരിശീലകരെയാണ് കൊട്ടക് മ്യൂച്വല്‍ ഫണ്ട് ‘സീഖോ പൈസോ കി ഭാഷ’യില്‍ നിയോഗിച്ചിരിക്കുന്നത്.

കൊട്ടക് മ്യൂച്വല്‍ ഫണ്ടും സിബിഎസ്ഇയും ചേര്‍ന്നൊരുക്കിയ പരിപാടിയില്‍ നിന്ന് ലഭിച്ച അറിവും വൈദഗ്ധ്യവും സാമ്പത്തികയാത്ര ആരംഭിക്കാന്‍ പ്രാപ്തിയും ആവേശവും നല്‍കിയതായി മാരെല്ലോ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് അനൂജ് ഒഎസ്‌ജെ പറഞ്ഞു. സാമ്പത്തിക ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിത ഭാവി കെട്ടിപ്പടുക്കാനും കഴിയുമെന്ന് ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സീഖോ പൈസോ കി ഭാഷ’ പരിപാടിയിലൂടെ, സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്ന് കൊട്ടക് മ്യൂച്വല്‍ ഫണ്ട് ഡിജിറ്റല്‍ ബിസിനസ്, മാര്‍ക്കറ്റിങ് ആന്‍ഡ് അനലിറ്റിക്സ് മേധാവി കിഞ്ചല്‍ ഷാ പറഞ്ഞു. രാഷ്ട്ര രൂപീകരണത്തിലും പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിലും അധ്യാപകര്‍ക്കു നിര്‍ണായക പങ്കുണ്ടെന്ന് ഉറച്ച വിശ്വസിക്കുന്നു. സാമ്പത്തിക സാക്ഷരതയെയും നിക്ഷേപത്തെയും കുറിച്ച് അധ്യാപകരെ ബോധവല്‍ക്കരിക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് സിബിഎസ്ഇയുമായുള്ള പങ്കാളിത്തത്തിലൂടെ ഉദ്ദേശിക്കുന്നത്. സാമ്പത്തിക അവബോധമുള്ള അധ്യാപകര്‍ പൊതു സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അവസ്ഥ രൂപപ്പെടുത്താന്‍ സംരംഭത്തിലൂടെ കഴിയുമെന്നും കിഞ്ചല്‍ ഷാ പറഞ്ഞു.

സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ട ഇന്ത്യ എന്ന ലക്ഷ്യസാക്ഷാത്കാരത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ‘സീഖോ പൈസോ കി ഭാഷ’. രാജ്യപുരോഗതിക്കും വളര്‍ച്ചയ്ക്കും സംരംഭം വിലപ്പെട്ട സംഭാവനകള്‍ നല്‍കും.