എച്ച്ഡിഎഫ്‌സി ബാങ്കിന് 5 ലക്ഷം കോടിയിലേറെ മാർക്കറ്റ് ക്യാപ്

Posted on: January 18, 2018

മുംബൈ : എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂലധനവ്യാപ്തത 5 ലക്ഷം കോടി രൂപ കവിഞ്ഞു. അഞ്ച് ലക്ഷം കോടിക്ക് മേൽ മൂലധനപര്യാപ്തതയുള്ള മൂന്നാമത്തെ ഇന്ത്യൻ കമ്പനിയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികൾ ഇന്ന് 1942-1954 രൂപ നിലവാരത്തിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്.

റിലയൻസ് ഇൻഡസ്ട്രീസും ടിസിഎസുമാണ് അഞ്ച് ലക്ഷം കോടിക്കു മുകളിൽ മൂലധനപര്യാപ്തതയുള്ള മറ്റ് ഇന്ത്യൻ കമ്പനികൾ. മാരുതി സുസുക്കി, ഹിന്ദുസ്ഥാൻ യൂണിലീവർ, എച്ച്ഡിഎഫ്‌സി എന്നിവ മൂന്ന് ലക്ഷം കോടിക്ക് മേൽ മൂലധനപര്യാപ്തതയുള്ള കമ്പനികളാണ്.

TAGS: HDFC Bank |