ന്യു ഇന്ത്യ അഷ്വറൻസ് ഐപിഒ അടുത്ത മാസം

Posted on: October 23, 2017

മുംബൈ : ജനറൽ ഇൻഷുറൻസ് രംഗത്ത് പ്രവർത്തിക്കുന്ന ന്യു ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ നവംബർ ആദ്യവാരം നടക്കും. ഓഹരിവിപണിയിൽ നിന്ന് 10,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മെർച്ചന്റ് ബാങ്കർമാരായി കൊട്ടക്, അക്‌സിസ് ബാങ്ക്, നൊമുറ, ഐഡിഎഫ്‌സി, യെസ് ബാങ്ക് എന്നീ അഞ്ച് ബാങ്കുകളെ നിയമിച്ചിട്ടുണ്ട്.

ഇന്ത്യ ഉൾപ്പടെ 28 രാജ്യങ്ങളിൽ ന്യു ഇന്ത്യ അഷ്വറൻസിന് വിപണി സാന്നിധ്യമുണ്ട്. നടപ്പ് സാമ്പത്തിക വർഷം 26,000 കോടി രൂപയുടെ പ്രീമിയം വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഐസിഐസിഐ ലൊംബാർഡ്, എസ് ബി ഐ ലൈഫ്, ജി ഐ സി എന്നീ ഇൻഷുറൻസ് കമ്പനികൾ അടുത്തകാലത്ത് മൂലധനവിപണിയിലെത്തിയിരുന്നു. ജിഐസി ഓഹരികൾ ഒക്‌ടോബർ 25 ന് ലിസ്റ്റ് ചെയ്യും. നാഷണൽ ഇൻഷുറൻസ്, എച്ച്ഡിഎഫ്‌സി ലൈഫ്, റിലയൻസ് ജനറൽ എന്നിവയും വൈകാതെ പ്രാഥമിക വിപണിയിൽ എത്തും.