ന്യൂ ഇന്ത്യ അഷ്വറൻസ് 4,443 ക്ലെയിമുകൾ തീർപ്പാക്കി

Posted on: June 28, 2015

New-India-Assurance-Logo-sm

മുംബൈ : കാഷ്മീർ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ലഭിച്ച 4,505 ക്ലെയിമുകളിൽ 4,443 ഉം തീർപ്പാക്കിയതായി ന്യൂ ഇന്ത്യ അഷ്വറൻസ് അറിയിച്ചു. 212.34 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചു. 62 ക്ലെയിമുകൾ ശരിയായ രേഖകൾ ലഭ്യമല്ലാത്തതിനാൽ തീർപ്പാക്കിയിട്ടില്ല. 6.19 കോടി രൂപയാണ് ഇവയുടെ ക്ലെയിം.

ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ ആന്ധ്രപ്രദേശിൽ നിന്ന് 739.21 കോടി രൂപയുടെ 1264 ക്ലെയിമുകൾ ലഭിച്ചിരുന്നു. ഇവയിൽ 882 ക്ലെയിമുകൾക്കായി 70 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു. 110 ക്ലെയിമുകൾക്കായി 220 കോടി രൂപയും നൽകി. 226 അപേക്ഷകൾ തള്ളി. 449 കോടി രൂപയുടെ 46 ക്ലെയിമുകൾ പരിഗണനയിലുണ്ട്.

വിശാഖ് സ്റ്റീൽ പ്ലാന്റ് 400 കോടിയുടെയും കൊറമാൻഡൽ സിമന്റ് 140 കോടി രൂപയുടെ നഷ്ടപരിഹാരം തേടിയിരുന്നു. ഇവ ഭാഗികമായി തീർപ്പാക്കിയെന്ന് ന്യൂ ഇന്ത്യ അഷ്വറൻസ് ജനറൽ മാനേജർ റാഫി അഹമ്മദ് പറഞ്ഞു.