ന്യൂ ഇന്ത്യ അഷുറന്‍സ് ശതാബാദി ആഘോഷിച്ചു

Posted on: November 21, 2019

 

കൊച്ചി : പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറന്‍സിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കേരള റീജണിന്റെ ആഘോഷ പരിപാടികള്‍ റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. എന്‍. രാഘവന്‍ ഉദ്ഘാടനം ചെയ്തു. കാലാനുസൃതമായി ആശയ രൂപവത്കരണത്തിലും പ്രവര്‍ത്തന മേഖലയിലും കൈക്കൊണ്ട മാറ്റങ്ങളാണ് ഈ സ്ഥാപനത്തെ നൂറാം വര്‍ഷത്തിലും വിപണി മേധാവിയായി നിലനിര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അതുല്‍ സഹായി അധ്യക്ഷത വഹിച്ചു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി സി. എം. ഡി ഗിരീഷ് രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

ഐ. ആര്‍. ഡി. എ. മുന്‍ അംഗങ്ങളായ മാത്യു വര്‍ഗീസ്, പി. ജെ. ജോസഫ്, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി മുന്‍ ഡയറക്ടര്‍ ജോണ്‍ പുളിന്താനം, ന്യൂ ഇന്ത്യ ജനറല്‍ മാനേജര്‍ രഞ്ജിത്ത് ഗംഗാധരന്‍, ചീഫ് റീജണല്‍ മാനേജര്‍ എസ്. പ്രീത, റീജണല്‍ മാനേജര്‍ ശ്രീദേവി എസ്. നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.