ജി എസ് ടി കൗൺസിൽ യോഗം ഇന്ന്

Posted on: September 9, 2017

ഹൈദരാബാദ് : ചരക്ക്‌സേവന നികുതി നടപ്പാക്കിയതിലുണ്ടായ പിഴവുകൾ ഇന്ന് ഹൈദരബാദിൽ ചേരുന്ന ജി എസ് ടി കൗൺസിൽ ചർച്ചചെയ്യും. ജി എസ് ടി നടപ്പാക്കിയ ശേഷമുള്ള രണ്ടാമത്തെ യോഗമാണ് കേന്ദ്രമന്ത്രി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്നത്. സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരാണ് കൗൺസിലിലെ അംഗങ്ങൾ.

ആയുർവേദ മരുന്നുകളുടെ ജി എസ് ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കുണമെന്ന് യോഗത്തിൽ കേരളം ആവശ്യപ്പെടും. ഉണക്കമത്സ്യം, റബർത്തടി മാലിന്യങ്ങൾ കൊണ്ട് നിർമ്മിക്കുന്ന ബോർഡുകൾ തുടങ്ങി 11 ഇനങ്ങളുടെ നികുതി കുറയ്ക്കുകയോ പിൻവലിക്കുകയോ ചെയ്യണമെന്നും കേരളം ഉന്നയിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു.

ആഡംബര കാറുകളുടെ സെസ് 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായി വർധിപ്പിച്ചത് ഏതൊക്കെ ഇനങ്ങൾക്ക് എന്ന് ജി എസ് ടി കൗൺസിൽ യോഗം തീരുമാനിക്കും. ഇഡലി, ദോശമാവ്, ഗ്യാസ് ലൈറ്റർ, പുളി തുടങ്ങി 25 സാധനങ്ങളുടെ നികുതി കുറയ്ക്കുന്ന കാര്യവും കൗൺസിൽ പരിഗണിക്കും.

TAGS: GST |