ജി എസ് ടി നിലവിൽ വന്നു

Posted on: July 1, 2017

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി എസ് ടി പ്രഖ്യാപനം നടത്തുന്നു. (ഫോട്ടോ : എഎൻഐ ട്വിറ്റർ)

ന്യൂഡൽഹി : രാജ്യത്ത് ഇനി ഒറ്റ നികുതി. ചരക്ക് സേവന നികുതി നിലവിൽ വന്നു. രാഷ്ട്ര പുരോഗതിയിൽ നിർണായക ചുവടുവെയ്പ്പാണ് ജി എസ് ടി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ജി എസ് ടി കള്ളപ്പണം ഇല്ലാതാക്കും. പട്ടേൽ രാജ്യത്തെ ഏകീകരിച്ചതു പോലെ ജി എസ് ടി സാമ്പത്തികമായി ഏകീകരിക്കും. ജി എസ് ട്ി ഫെഡറലിസത്തെ ശക്തിപ്പെടുത്തും. രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകും. ജി.എസ്.ടി എൻഡിഎ സർക്കാരിന്റെ മാത്രം നേട്ടമല്ല. മുൻ സർക്കാരുകളും അവരുടേതായ പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രാഷ് ട്രപതിയും പ്രധാനമന്ത്രിയും ചേർന്നാണ് ജി എസ് ടി പ്രഖ്യാപനം നടത്തിയത്. പതിന്നാല് വർഷത്തെ യാത്രയുടെ പരിസമാപ്തിയെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു.

ജി എസ് ടി രാജ്യത്തിന്റെ സുപ്രധാനമായ നേ്ട്ടമെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. 17 നികുതികൾ ഏകീകരിക്കും. ദുർബല വിഭാഗങ്ങൾക്ക് മേൽ അധിക നികുതി അടിച്ചേൽപ്പിക്കില്ലെന്നും അദേഹം പറഞ്ഞു.

TAGS: GST |