ഐആർസിടിസിക്ക് 32 ശതമാനം വളർച്ച

Posted on: October 2, 2016

irctc-big

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) 2015-16 ൽ 32 ശതമാനം വളർച്ചനേടി. ടേണോവർ 2014-15 ലെ 1,141 കോടിയിൽ നിന്ന് 1506 കോടിയായി. വിദേശനാണ്യവരുമാനം 21.89 കോടിയിൽ നിന്ന് 35.23 കോടിയായി. ഇക്കാലയളവിൽ അറ്റാദായം 131 കോടിയിൽ നിന്ന് 189 കോടിയായി വർധിച്ചു. ഐആർസിടിസിയുടെ അറ്റമൂല്യം 444.25 കോടിയിൽ നിന്ന് 542.07 കോടിയായി. ഡിവിഡൻഡായി 75.45 കോടി സർക്കാരിന് നൽകി.

വരുമാനത്തിൽ 43 ശതമാനം ഇന്റർനെറ്റ് ടിക്കറ്റിംഗിൽ നിന്നാണ്. ടൂറിസം (26 ശതമാനം), കാറ്ററിംഗ് (18 ശതമാനം), റെയിൽനീർ (8 ശതമാനം), ലൈസൻസി കാറ്ററിംഗ് (5 ശതമാനം) എന്നിവയാണ് മറ്റ് വരുമാന സ്രോതസുകൾ. ഫോർച്യൂൺ ഇന്ത്യ 500 കമ്പനികളുടെ പട്ടികയിലും ഐആർസിടിസി ഇടംപിടിച്ചിട്ടുണ്ട്.