ഐഡിബിഐ ബാങ്ക് പലിശനിരക്കിൽ കുറവു വരുത്തി

Posted on: January 2, 2017

കൊച്ചി : ഐഡിബിഐ ബാങ്ക് അടിസ്ഥാന നിരക്കുകൾ 9.65 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി കുറച്ചു. ബാങ്കിന്റെ മാർജിനൽ കോസ്റ്റ് ഫണ്ട് ബേസ്ഡ് നിരക്കുകളിലും (എം സി എൽ ആർ) കുറവു വരുത്തിയിട്ടുണ്ട്. കുറവു വരുത്തിയ നിരക്കുകൾ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലായി.

ഐഡിബിഐ ബാങ്ക് 2016 ഏപ്രിൽ മുതൽ ഇതുവരെ 30 മുതൽ 60 അടിസ്ഥാന പോയിന്റുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. എം സി എൽ ആറിൽ വരുത്തിയ കുറവുകൾ ചെറുകിട വായ്പകളിലും കോർപ്പറേറ്റ് മേഖലകളിലെ വായ്പകളിലും വർധനവിനു വഴി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS: IDBI BANK |