നിസാൻ സണ്ണി സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കി

Posted on: September 15, 2018

കൊച്ചി : നിസാൻ ഇന്ത്യ പ്രീമിയം സെഡാനായ സണ്ണിയുടെ സ്‌പെഷ്യൽ എഡിഷൻ വിപണിയിലെത്തിച്ചു. ആധുനിക സാങ്കേതിക വിദ്യയും കുലീനമായ ഡിസൈനുമാണ് സ്‌പെഷ്യൽ എഡിഷൻ സണ്ണിയുടെ പ്രത്യേകത. സ്റ്റൈലിഷ് ബ്ലാക്ക് റൂഫ് റാപ്പ്, പുതിയ ബോഡി ഡിസൈൻ, കറുത്ത വീൽ കവർ, റിയർ സ്‌പോയിലർ എന്നിവയടങ്ങിയ സ്‌പെഷ്യൽ എഡിഷൻ സണ്ണിക്ക് 8.48 ലക്ഷം രൂപയാണ് വില.

50 ലേറെ ഫീച്ചറുകളുമായി സുരക്ഷയും സൗകര്യവും ഒരുക്കുന്ന ഇന്റഗ്രേറ്റഡ് കണക്റ്റഡ് കാർ ടെക്‌നോളജി, നിസാൻ കണക്റ്റും ഘടിപ്പിച്ചാണ് സണ്ണി സ്‌പെഷ്യൽ എഡിഷൻ വിപണിയിലെത്തുന്നത്. 6.2 ഇഞ്ച് ടച്ച് സ്‌ക്രീനോട് കൂടിയ ഫോൺ മിററിങ്ങ് സൗകര്യമുള്ള ഓഡിയോ – വീഡിയോ നാവിഗേഷൻ സംവിധാനമാണ് സണ്ണി ലിമിറ്റഡ് എഡിഷനിലുള്ളത്.

മികച്ച ഡ്രൈവിംഗ് അനുഭവം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ തരത്തിലാണ് നിസാൻ സണ്ണി അവതരിപ്പിക്കുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യ സെയിൽസ് ആൻഡ് കമ്മേഴ്‌സ്യൽ ഡയറക്ടർ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു.

ജിയോ ഫെൻസിങ്ങ്, സ്പീഡ് അലർട്ട്, കർഫ്യൂ അലർട്ട്, ലൊക്കേറ്റ് മൈ കാർ, ഷെയർ മൈ കാർ ലോക്കേഷൻ അഡ്രസ് എന്നീ ഫീച്ചറുകൾ വാഹനത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണുന്നു. കീലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, യാത്രക്കാരെ കാറിലേക്ക് നയിക്കുന്ന ലീഡ് മി ടു കാർ എന്നീ സൗകര്യങ്ങളും ഇതിലുണ്ട്. 1.5 ലിറ്റർ പെട്രോൾ, ഡീസൽ വേരിയന്റുകളിൽ പുതിയ സ്‌പെഷ്യൽ എഡിഷൻ സണ്ണി ലഭ്യമാണ്. 1.5 ലിറ്റർ പെട്രോൾ സിവിടിയും ലഭ്യമാണ്. ഡ്യുവൽ എയർബാഗുകൾ, സ്പീഡ് സെൻസിങ്ങ് ഡോർ ലോക്കർ, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറാണ്.