നിസാൻ ജനുവരിയിൽ വില വർധിപ്പിക്കുന്നു

Posted on: December 17, 2014

Nissan-Terrano-Big

നിസാൻ-ഡാറ്റ്‌സൺ കാറുകളുടെ വില 2015 ജനുവരി ഒന്നു മുതൽ വർധിപ്പിക്കും. നിസാൻ കാറുകൾക്ക് 11,000 രൂപ വരെയും ഡാറ്റ്‌സൺ കാറുകൾക്ക് 18,000 രൂപ വരെയുമാണ് വർധിപ്പിക്കുന്നത്. ചെലവുകൾ വർധിച്ച സാഹചര്യത്തിലാണ് വില വർധനയെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അരുൺ മൽഹോത്ര പറഞ്ഞു.