നിസാൻ – ഡാറ്റ്‌സൺ കാറുകളുടെ വില 3 ശതമാനം വർധിപ്പിക്കും

Posted on: December 14, 2015

 

Nissan-Terrano-Rallyചെന്നൈ : ജനുവരി മുതൽ നിസാൻ – ഡാറ്റ്‌സൺ കാറുകളുടെ വില 3 ശതമാനം വരെ വർധിപ്പിക്കും. അസംസ്‌കൃതവസ്തുക്കളുടെ വർധിച്ച ചെലവുകളാണ് വിലവർധനയ്ക്ക് കാരണം.

നടപ്പുവർഷം ഏപ്രിൽ -സെപ്റ്റംബർ കാലയളവിൽ നിസാൻ കാറുകളുടെ വില്പനയിൽ ഗണ്യമായ കുറവുണ്ടായി. മാരുതി, ഹ്യുണ്ടായ്, ഷെവർലെ തുടങ്ങിയ കമ്പനികൾ വിലവർധിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.