മെഴ്‌സിഡസ് ബെൻസ് വിൽപനയിൽ 12.4 ശതമാനം വളർച്ച

Posted on: July 18, 2018

കൊച്ചി : മെഴ്‌സിഡസ് ബെൻസ് ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള 6 മാസക്കാലയളവിൽ ഇന്ത്യയിൽ 8061 കാറുകൾ വില്പന നടത്തി. മുൻ വർഷം ഇതേ കാലയളവിലെ 7771 നേക്കാൾ 12.4 ശതമാനം വളർച്ചകൈവരിച്ചു. എസ്‌യുവി വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ വിൽപന. 15.9 ശതമാനമാണ് ഈ വിഭാഗത്തിൽ വളർച്ച. സെഡാൻ വിഭാഗത്തിലെ വളർച്ച 15.2 ശതമാനം.

ഈ വർഷത്തെ ആദ്യ 6 മാസക്കാലത്ത് ഏഴ് പുതിയ കാറുകൾ കമ്പനി പുറത്തിറക്കി. രണ്ടാം പകുതിയിൽ കൂടുതൽ മോഡലുകൾ വിപണിയിലെത്തിക്കാനും വിൽപാനന്തര സേവന രംഗത്ത് പുതിയ കാൽവയ്പുകൾ നടത്താനും മെഴ്‌സിഡസ് ബെൻസിന് പദ്ധതിയുണ്ട്.

TAGS: Mercedes-Benz |