മെഴ്‌സിഡസ് ബെൻസ് രണ്ട് എഎംജി മോഡലുകൾ വിപണിയിലിറക്കി

Posted on: November 8, 2017

കൊച്ചി : എഎംജി ശ്രേണിയിൽപ്പെട്ട എഎംജി സിഎൽഎ45, ജിഎൽഎ45 4മാറ്റിക് എന്നീ ആഡംബരകാറുകൾ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചു. എഎംജിയുടെ 50 ാം വാർഷികം പ്രമാണിച്ച് ഈ വർഷം 12 പുതിയ എഎംജി മോഡലുകൾ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പുറത്തിറക്കുന്നുണ്ട്. ഇതിൽ ആറാമത്തേതും ഏഴാമത്തേതുമാണ് എഎംജി സിഎൽഎ 45-ഉം ജിഎൽഎ45 4മാറ്റിക്കും. രണ്ട് മോഡലുകളുടേയും ഏറോ എഡിഷനുകളും ലഭ്യമാണ്.

എഎംജി സിഎൽഎ45 ന്റെ വില 75.20 ലക്ഷം രൂപയും (എക്‌സ്-ഷോറൂം) ഏറോ എഡിഷന്റേത് 77.69 ലക്ഷം രൂപയും എഎംജി ജിഎൽഎ 45 4 മാറ്റിക്കിന്റെ വില 77.85 ലക്ഷവും ഏറോ എഡിഷന്റേത് 80.67 ലക്ഷം രൂപയുമാണ്.

എഎംജി സിഎൽഎ45 ന്റേത് ലോകത്തെ ഏറ്റവും കരുത്തേറിയ ഫോർ-സിലിണ്ടർ സീരീസ് പ്രൊഡക്ഷൻ എൻജിനാണ്. കോംപാക്റ്റ് ലക്ഷ്വറി പെർഫോർമൻസ് കാറുകളുടെ വിഭാഗത്തിൽ മെഴ്‌സിഡസ് ബെൻസിന്റെ കരുത്ത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതാണെന്ന് കാറുകൾ വിപണിയിലിറക്കിക്കൊണ്ട് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ റോളാണ്ട് ഫോഗർ പറഞ്ഞു. ഓട്ടമത്സരത്തിനുള്ള കാറുകളുടെ ഡിഎൻഎയോടുകൂടിയ ഇവ ദൈനംദിന ഉപയോഗത്തിനനുയോജ്യമായ പ്രായോഗികതയും സമ്മേളിച്ചവയാണ്. പുതുതലമുറയുടെ ആഗ്രഹാഭിലാഷങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഈ കാറുകൾ രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ളത്.