യുഎന്‍ഡബ്ല്യൂടിയുടെ ആഗോള പഠനവിഷയ പട്ടികയില്‍ ഉത്തരവാദ ടൂറിസം മിഷന്‍ ഇടം നേടി

Posted on: November 22, 2023

തിരുവനന്തപുരം : കേരള ടൂറിസത്തിന്റെ അഭിമാന പദ്ധതിയായ ഉത്തരവാദ ടൂറിസം മിഷന്‍ (ആര്‍ടി മിഷന്‍) ഐക്യരാഷ്ട്ര സഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഗോള പഠനവിഷയ പട്ടികയില്‍ ഇടം നേടി. ആകെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പദ്ധതികളാണ് ഈ ആഗോള പട്ടികയില്‍ ഇടംപിടിച്ചത്. ജി20 രാജ്യങ്ങളിലെ ടൂറിസം മേഖലയില്‍ നിന്നുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കുള്ള പ്രത്യേക ഡാഷ് ബോര്‍ഡിലാണ് ഉത്തരവാദ ടൂറിസം മിഷനും ഇടം നേടിയത്. ഹരിത ടൂറിസംഎന്ന മുന്‍ഗണന വിഷയത്തില്‍ ഇന്ത്യയില്‍ നിന്ന് ഉത്തരവാദിത്ത ടൂറിസവും, തബോഡ-അഡേരി കടുവാപദ്ധതിയും ഇടം പിടിച്ചു.

പ്രാദേശിക സമൂഹത്തിന്റെ ഉന്നമനത്തിലുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിജയിച്ചുവെന്ന് പാനത്തില്‍ വിലയിരുത്തുന്നു. ഉത്തരവാദ ടൂറിസം മേഖലകള്‍ വികസിപ്പിച്ചെടുക്കുകയും അവിടെയെല്ലാം പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. ഇതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താന്‍ കഴിയുകയും അതുവഴി ഈലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുകയും ചെയ്തുവെന്നും പഠനത്തിലുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ തന്നെ കേരളത്തിന്റെ ഉത്തരവാദ ടൂറിസം മിഷന്‍മാതൃകയായി മാറിക്കഴിഞ്ഞുവെന്ന് ടൂറിസം മന്ത്രിപി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആഗോള ടൂറിസംസമൂഹം കേരളത്തിന്റെന്നേറ്റങ്ങളെ ശ്രദ്ധയോടെവീക്ഷിക്കുകയാണ്. നമ്മുടെ ഉത്തരവാദടൂറിസം പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാന്‍ പ്രതിനിധികള്‍ക്ക് അവസരമുണ്ടായി. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ആഗോള സാമൂഹ്യമാധ്യമ ഹാന്‍ഡിലുകളില്‍ ഉത്തരവാദ ടൂറിസം വിഷയമായതും അദ്ദേഹം അറിയിച്ചു.

വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളിലൂടെ ഒരു സമൂഹത്തിന്റെ സുസ്ഥിരവും സമതുലിതവുമായ വികസനം എന്ന ലക്ഷ്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങളിലാണ് ഉത്തരവാദ ടൂറിസം മിഷന്‍ ശ്രദ്ധയൂന്നുന്നതെന്ന് ആര്‍ടി മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.