കേരള ടൂറിസം ഫേസ് ബുക്ക് പേജ് നാലാമത്

Posted on: September 26, 2019

തിരുവനന്തപുരം കേരള ടൂറിസത്തിന്റെ ഫേസ് ബുക്ക് പേജ് ടൂറിസം പേജുകളില്‍ ലോകത്തു നാലാം സ്ഥാനത്ത്. ഓസ്‌ട്രേലിയ, യുഎസ്, ദുബായ് എന്നിവയാണു കേരളത്തിനു മുന്നില്‍. 34.81 ലക്ഷം ഫോളോവര്‍മാരാണു കേരള ടൂറിസത്തിന് ഇപ്പോഴുള്ളത്.

കഴിഞ്ഞ 2 വര്‍ഷത്തിനിടെ മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ ടൂറിസം പേജുകളെ മറികടന്നു കേരള ടൂറിസം ദക്ഷിണേഷ്യയില്‍ ഒന്നാമതെത്തി. 13.36 ലക്ഷം ഫോളോവര്‍മാരുള്ള ഗുജറാത്ത് ആണ് ഇന്ത്യയില്‍ കേരളത്തിനു പിന്നില്‍ രണ്ടാം സ്ഥാനത്ത്.