ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടില്‍ 55,000 വാണിജ്യ കൂടിക്കാഴ്ചകള്‍

Posted on: May 10, 2022

കൊച്ചി : ടൂറിസംമേളയായ കേരള ട്രാവല്‍ മാര്‍ട്ടില്‍ ഇത്തവണ 55,000 വാണിജ്യ കൂടിക്കാഴ്ചകള്‍ നടന്നു. കൊച്ചിയില്‍ വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര-സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മാര്‍ട്ടില്‍ ആഭ്യന്തര ബയര്‍മാരെ ആകര്‍ഷിക്കുന്ന ഉത്പന്നങ്ങളാണ് ടൂറിസം സംരംഭകര്‍ കൂടുതലായി മുന്നോട്ടുവെച്ചത്.

രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നായി 1,500 ബയര്‍മാരാണ് മാര്‍ട്ടിന്റെ 11-ാം ലക്കത്തില്‍ പങ്കെടുത്തത്. 69 വിദേശരാജ്യങ്ങളില്‍ നിന്നായി 300-ല്‍പരം വിദേശ ബയര്‍മാരും മാര്‍ട്ടിലെത്തി. കെ.ടി.എമ്മിന്റെ സോഫ്റ്റ്്വേര്‍ വഴി മാത്രം 49,000 കൂടിക്കാഴ്ചകള്‍ നടന്നു. ഇതുകൂടാതെ, 6,000 അനുബന്ധ കൂടിക്കാഴ്ചകളും നടന്നു.

ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് കൂടിക്കാഴ്ചകള്‍ തീരുമാനിക്കാന്‍ സൗകര്യമൊരുക്കിയിരുന്നുവെന്ന് കെ.ടി.എം. സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം അറിയിച്ചു.