പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ട് കൊച്ചിയില്‍

Posted on: October 13, 2023

തിരുവനന്തപുരം : ടൂറിസം സമ്മേളനമായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം) പന്ത്രണ്ടാം പതിപ്പ് അടുത്തവര്‍ഷം സെപ്തംബര്‍ 26 മുതല്‍ 29 വരെ കൊച്ചിയില്‍ നനടക്കും. വെല്ലിംഗ് ടണ്‍ ഐലന്റിലെ സാഗര സാമുദ്രിക കണ്‍വന്‍ഷന്‍ സെന്ററിലാണ് മാര്‍ട്ട്. കോവിഡില്‍നിന്ന് കയറിയ ടൂറിസം മേഖല മുന്നേറ്റത്തിന്റെ പാതയിലാണെന്നും ട്രാവല്‍ മാര്‍ട്ട് ടൂറിസം മേഖലയുടെ കുതിപ്പിന് കരുത്തേകുമെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ വര്‍ഷം ആഭ്യന്തര, വിദേശവിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ പുരോഗതി നേടി. കാരവന്‍ കേരള, വെഡ്ഡിംഗ് ലക്ഷ്യസ്ഥാനങ്ങള്‍, ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍, അറിയപ്പെടാത്ത പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തല്‍ തുടങ്ങി കേരളം അവതരിപ്പിച്ച പുതിയ ടൂറിസം മാതൃകകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുകയാണ്.

ഹെലി ടൂറിസത്തിനുള്ള ധാരണപത്രം ഡിസംബറില്‍ ഒപ്പുവയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, റഷ്യ, സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ കെടിഎമ്മിനുണ്ടാകും കെടിഎം 2024ലെ ബിസിനസ് സെഷനുകള്‍ സെപ്തംബര്‍ 27,28, 29 തീയതികളില്‍ നടക്കും.

29ന് പൊതുജനങ്ങള്‍ക്ക് എക്‌സ്‌പോ സന്ദര്‍ശിക്കാം. ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടര്‍പി ബി നൂഹ്,
ഹ്, അഡിഷണല്‍ ഡയറക്ടര്‍ (ജനറല്‍) എസ് കൃഷ്ണന്‍, കെടിഡിസി എംഡി ശിഖസുരേന്ദ്രന്‍, ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥന്‍, ഇ എം നജീബ്, ബേബി മാത്യു തുടങ്ങിയവരും പങ്കെടുത്തു.