ആക്സിസ് ബാങ്കിന്റെ 3.5 കോടി ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വില്ക്കുന്നു

Posted on: May 21, 2021

മുംബൈ : സ്‌പെസിഫൈഡ് അണ്ടര്‍ടേക്കിംഗ് ഓഫ് യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കൈവശമുള്ള ആക്‌സിസ് ബാങ്ക് ഓഹരികളില്‍ ഒരു ഭാഗം വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഓഫര്‍ ഫോര്‍ സെയില്‍ രീതിയില്‍ 680 രൂപ അടിസ്ഥാനവിലയായി നിശ്ചയിച്ച് ആക്‌സിസ് ബാങ്കിന്റെ 3.5 കോടി ഓഹരികള്‍ (1.21 ശതമാനം) വിറ്റഴിക്കാന്‍ നടപടി തുടങ്ങി.

ആവശ്യക്കാരുണ്ടെങ്കില്‍ 5.8 കോടി ഓഹരികള്‍ വരെ (0.74 ശതമാനം കൂടി) വില്ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവഴി 3,949 കോടി രൂപവരെ സമാഹരിക്കാനാണ് പദ്ധതി.

2020 ഡിസംബറില്‍ 374 കോടി രൂപയും നവംബറില്‍ 221.47 കോടി രൂപയും ഇത്തരത്തില്‍ സര്‍ക്കാര്‍ സമാഹരിച്ചിരുന്നു. ചെറുകിടനിക്ഷേപകര്‍ക്കായി വ്യാഴാഴ്ചയാണ് സമയം നിശ്ചയിച്ചിട്ടുള്ളത്.

TAGS: Axis Bank |