ഹെലികോപ്റ്റര്‍ റൈഡുമായി സില്‍വര്‍‌സ്റ്റോം

Posted on: December 28, 2020

 

തൃശ്ശൂര്‍ : സില്‍വര്‍‌സ്റ്റോം വാട്ടര്‍തീം പാര്‍ക്ക് ഡല്‍ഹിയിലെ ചിപ്സണ്‍ ഏവിയേഷനുമായി ചേര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹെലികോപ്റ്റര്‍ സവാരി ഒരുക്കി. ഏഴ് മിനിറ്റ്, 10 മിനിറ്റ്, 15 മിനിറ്റ്, 30 മിനിറ്റ് തുടങ്ങിയ സമയപരിധിയിലുള്ള റൈഡുകളാണ് ഒരുക്കിയിട്ടുള്ളത്. നാട്ടിക സ്‌നേഹതീരം ബീച്ച്, മുസിരിസ് ഫോര്‍ട്ട്, ചെറായി ബീച്ച് എന്നിവിടങ്ങളിലേക്ക് ഹെലികോപ്റ്റര്‍ സവാരി ഒരുക്കിയിട്ടുണ്ട്.

ഡിസംബര്‍ 26-ന് ചാലക്കുടി ക്രസന്റ് സ്‌കൂള്‍ ഹെലിപാഡില്‍നിന്നും ടേക്ക് ഓഫ് ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുള്‍റഹ്മാന്‍, സില്‍വര്‍‌സ്റ്റോം അമ്യൂസ്മെന്റ് പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ എ.ഐ. ഷാലിമാര്‍, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം സിറാജ്, അഷ്റഫ് എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.