സന്ദര്‍ശകര്‍ക്ക് സമ്മാന പദ്ധതികള്‍ പ്രഖ്വാപിച്ച് സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക

Posted on: August 23, 2023


തൃശൂര്‍ : ഓണാഘോഷം ആനന്ദകരമാക്കാന്‍ സന്ദര്‍ശകര്‍ക്കു സമ്മാന പദ്ധതികളൊരുക്കി അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കും, സ്‌നോസ്റ്റോം പാര്‍ക്കും. ഈ മാസം 24-മുതല്‍ ഒക്‌റ്റോബര്‍ രണ്ട് വ
രെ നറുക്കെടുപ്പിലൂടെ ക്രിക്കറ്റ് സൈക്കിളുകള്‍, ബാറ്റുകള്‍, ഫുട്‌ബോളുകള്‍ എന്നിവയ്ക്കുപുറമെ മെഗാ സമ്മാനമായി ഒരു ആപ്പിള്‍ ഐ പോഡുമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് നറുക്കെടുപ്പ്
നടത്തുമെന്നും വിജയികള്‍ക്ക് അപ്പോള്‍ തന്നെ സമ്മാനങ്ങള്‍ നല്‍കുമെന്നും പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

പാര്‍ക്കിന്റെ ഇരുപത്തിമൂന്നാം വര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച 150 കോടിയില്‍പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം ഈ ഓണത്തിനു സന്ദര്‍ശകര്‍ക്കു തുറന്നു കൊടുക്കുമെന്നു
മാനെജിങ് ഡയറക്റ്റര്‍ എ.ഐ. ഷാലിമാര്‍ അറിയിച്ചു. കേരളത്തില്‍ അത്ര സുപരിചിതമല്ലാത്ത കരിബിയന്‍ ബേ അക്വാപ്ലേസ്റ്റേഷന്‍, ബൂമറാംഗ്, അക്വാലൂപ്പ്, കാമികസി എന്നീ നാല് പുതിയ ഹൈ-ത്രില്ലിംഗ് വാട്ടര്‍
റൈഡുകളാണിവ.

[email protected] എന്ന സൈറ്റിലൂടെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് 10 ശതമാനം വരെ നിരക്കില്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വും ഉത്തേജനവും പകരുന്നതിനാണു സമ്മാന പദ്ധതികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447603344 എന്ന നമ്പറില്‍ ബന്ധപ്പെടുക.