പുതുമയാർന്ന വിനോദ പദ്ധതികളുമായി സിൽവർസ്റ്റോം വാട്ടർ തീം പാർക്ക്

Posted on: September 9, 2019

കൊച്ചി : അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് ഓണത്തോടനുബന്ധിച്ച് പുതുമയുള്ള ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചു. സിനിമ പ്രമേയമാക്കിയുള്ള ടിക് ടോക് വീഡിയോകൾ, പൂക്കളത്തോടൊപ്പമുള്ള സെൽഫി, മാവേലിയോടൊപ്പം സ്നോസ്റ്റോം, അതിരപ്പിള്ളി വെള്ളചാട്ടത്തിന്റെ ആകാശകാഴ്ച്ച കാണുന്നതിന് ചിപ്സാൻ ഏവിയേഷനുമായി സഹകരിച്ച് കേരളത്തിലാദ്യമായി ഹെലികോപ്റ്റർ യാത്ര, ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കുള്ള പ്രത്യേക കിഴിവുകൾ തുടങ്ങിയ വിവിധ പദ്ധതികളാണ് സിൽവർ സറ്റോം പാർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബർ 12 മുതൽ 15 വരെ പാർക്കിലെ സിൽവർസ്റ്റോം ഹെലിപാഡിൽ നിന്ന് മൂന്ന് റൂട്ടുകളിലായി ആറ് മിനിട്ട് മുതൽ അര മണിക്കൂർ വരെ ദൈർഘ്യമുള്ള ഹെലികോപ്റ്റർ യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ആറ് പേരടങ്ങുന്ന ഗ്രൂപ്പായോ, ഒറ്റയ്ക്കോ ഹെലികോപ്റ്റർ യാത്ര നടത്താം. ആറുമിനിട്ട് ദൈർഘ്യമുള്ള അതിരപ്പിള്ളിയുടെ ആകാശകാഴ്ച്ചകൾ കാണുന്നതിന് ഒരാൾക്ക് 2700 രൂപ മാത്രമാണ് ഈടാക്കുന്നത്. പാർക്കിലെ ടിക്കറ്റെടുക്കുന്നവർക്ക് 300 രൂപയുടെ പ്രത്യേക കിഴിവും ഉണ്ട്. കൂടാതെ ചെറായി ബീച്ച് / മുസിരിസ് ഫോർട്ട്, നാട്ടിക സ്നേഹതീരം ബീച്ച് എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രയുമാണ് ഒരുക്കിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 54000, 48000 ( 6 പേർക്ക് ) രൂപയാണ് ഹെലികോപ്റ്റർ സവാരി 12.ന് വ്യാഴാഴ്ച രാവിലെ 10.30 ന് ചാലക്കുടി എംഎൽഎ ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, ഡിഎംസി എക്സിക്യൂട്ടീവ് ഓഫീസർ മനേഷ് സെബാസ്റ്റ്യൻ, ചിപ്സാൻ ഏവിയേഷൻ ഡയറക്ടർ അനിൽ നാരായണൻ, ഗ്രൗണ്ട് ഓപ്പറേഷൻസ് ഡയറക്ടർ സോമൻ, സിൽവർ സ്റ്റോം മാനേജിംഗ് ഡയറക്ടർ എ.ഐ ഷാലിമാർ തുടങ്ങിയവർ പങ്കെടുക്കും.

ടിക് ടോക് വീഡിയോകൾ, പൂക്കളത്തോടൊപ്പമുള്ള സെൽഫി എന്നിവ സ്വന്തം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത് പാർക്കിന്റെ ഫേസ് ബുക്ക് പേജിൽ ടാഗ് ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന 100 പേർക്ക് സൗജന്യ പാസും, ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന മൂന്ന് സ്ഥാനക്കാർക്ക് സ്മാർട്ട് വാച്ച്, സ്മാർട്ട് ബാൻഡ്, പവർ ബാങ്ക് എന്നിവയും സമ്മാനം നൽകും. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഫാമിലിയ്ക്ക് അഞ്ചിൽ ഒരാൾക്ക് സൗജന്യ പാസ് ലഭിക്കുമെന്നും സിൽവർ സ്റ്റോം മാർക്കറ്റിംഗ് മാനേജർ വിനു ഷെബിൻ, ഏരിയ മാനേജർമാരായ പി.എക്സ് ജിൻസൺ, വി.വി. വിശാഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 94476 03344, 94477 75441.