വണ്ടര്‍ലാ പാര്‍ക്കുകള്‍ മാര്‍ച്ച് 31 വരെ അടച്ചു

Posted on: March 21, 2020

കൊച്ചി : കൊറോണയെ തുടര്‍ന്ന് നിലനില്‍ക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് വണ്ടര്‍ലായുടെ കൊച്ചി, ബംഗലൂര്‍, ഹൈദരാബാദ് അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ മാര്‍ച്ച് 31 വരെ താത്കാലികമായി അടച്ചു. ഈ മാസം 11 മുതല്‍ തന്നെ കൊച്ചി പാര്‍ക്ക് അടച്ചിരിന്നു.

രാജ്യത്ത് കൊറോണ കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തിലാണ് എല്ലാ പാര്‍ക്കുകളും അടച്ചിടുന്നത്.കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരുകള്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങളുമായി സഹകരിക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് വണ്ടര്‍ലാ മാനേജ്‌മെന്റ് അറിയിച്ചു.

TAGS: Wonderla |