ശ്രീലങ്കയിലേക്ക് രാമായണ യാത്രയുമായി ഐ ആർ സി ടി സി

Posted on: November 5, 2019

കൊച്ചി : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ ആർ സി ടി സി ) ശ്രീലങ്കയിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ രാമായണയാത്ര ടൂര്‍പാക്കേജ് അവതരിപ്പിക്കുന്നു. ഡിസംബര്‍ 9 ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ച് 15-ന് മടങ്ങിയെത്തുന്നതാണ് യാത്രാപാക്കേജ്. 46,830 രൂപയാണ് ടിക്കറ്റ് നിരക്ക്.

രാമായണവുമായി ബന്ധപ്പെട്ട് കിടക്കുന്ന ക്ഷേത്രങ്ങളായ മണവാരി, മുന്നീശ്വരം, റമ്പോദ ഭക്തഹനുമാന്‍ ക്ഷേത്രം, ഗായത്രീപീഠം, സീതാദേവീക്ഷേത്രം, ദിവുരുമ്പോല കേലനിയാ ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാനാകും. ദാംബുള്ള, ട്രിങ്കോമലി, കാന്‍ഡി, നുവാര ഏലിയ, കൊളംബോ എന്നീ സ്ഥലഭ്ഭളും സന്ദര്‍ശിക്കാം. ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ്, ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ താമസം, എ. സി. വാഹനം, ഭക്ഷണം പ്രവേശന ടിക്കറ്റുകള്‍, ടൂര്‍ ഗൈഡ്, യാത്രാ ഇന്‍ഷുറന്‍സ്സ തുടങ്ങിയ സേവനങ്ങളും പാക്കേജില്‍ ലഭിക്കും.

രാമായണവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി മധുരയില്ഡ നിന്ന് ഭാരത്ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ പാക്കേജും വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി എ സി ടൂറിസ്റ്റ് ട്രെയിന്‍ പാക്കേജും ഐ ആർ സി ടി സി
അവതരിപ്പിച്ചിട്ടുണ്ട്.

TAGS: IRCTC |