ഐ ആര്‍ സി ടി സി യുടെ ആഭ്യന്തര, വിദേശടൂര്‍ പാക്കേജുകള്‍

Posted on: June 5, 2019

കൊച്ചി : ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി) ഉത്തരേന്ത്യയിലെ വിനോദ, തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍, ഡല്‍ഹി, മഥുര, വാരാണസി, ഗയ, അലഹബാദ്, എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് 26 ന് മടങ്ങിയെത്തും.

ടെയിന്‍ ടിക്കറ്റ്, ഭക്ഷണം, ഡോര്‍മിറ്ററി താമസം, വാഹന സൗകര്യം, ടൂര്‍ എസ്‌കോര്‍ട്ട്, ടെയിന്‍ കോച്ചുകളില്‍ സെക്യൂരിറ്റി എന്നീ സേവനങ്ങള്‍ പാക്കേജിലുണ്ട്.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വടക്കാഞ്ചേരി, പാലക്കാട് സ്റ്റേഷനുകളില്‍ നിന്ന് ട്രെയിനില്‍ കയറാം. ടിക്കറ്റ് നിരക്ക് 10,395 രൂപ. കേന്ദ്ര / സംസ്ഥാന / പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്‍ ടി സി സൗകര്യം ലഭ്യമാണ്.

ഇന്‍ഡൊനിഷ്യയിലെ ദ്വീപായ ബാലിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഓഗസ്റ്റ് 11 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് 15 ന് തിരിച്ചെത്തും. 45,100 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
പാക്കേജില്‍ വിമാന ടിക്കറ്റ്, ത്രീ സ്റ്റാര്‍ ഹോട്ടല്‍ താമസം, എ സി വാഹനം ഭക്ഷണം, പ്രവേശന ടിക്കറ്റുകള്‍, ഐആര്‍സിടിസി ടൂര്‍ മാനേജര്‍, ഗൈഡ്, വിസ ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വിവരങ്ങള്‍ക്ക് – ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, തിരുവനന്തപുരം – 9567863245, എറണാകുളം – 9567863242/41 കോഴിക്കോട് – 9746743047. ഓണ്‍ലൈന്‍ : www.irctctourism.com

TAGS: IRCTC |