ഇന്ത്യ ഫുഡ് എക്‌സ്‌പോർട്‌സ് സിഇഒ സതീഷ് നായരുടെ ഫോട്ടോ പ്രദർശനം

Posted on: April 26, 2016

Satheesh-Nair-India-Food-Ex

കൊച്ചി : പ്രശസ്ത കശുവണ്ടി കയറ്റുമതി സ്ഥാപനമായ കൊല്ലത്തെ ഇന്ത്യ ഫുഡ് എക്‌സ്‌പോർട്‌സ് സിഇഒ സതീഷ് നായർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്യാമറയിൽ പകർത്തിയ നിശ്ചലദൃശ്യങ്ങളുടെ പ്രദർശനം – ഗ്ലിംപ്‌സസ് ഏപ്രിൽ 27 മുതൽ മെയ് 1 വരെ കൊച്ചി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ നടക്കും. 27 ന് രാവിലെ 11 ന് പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ പ്രദർശനം ഉദ്ഘാടനം ചെയ്യും. അനശ്വരതയാണ് പ്രദർശനത്തിന്റെ വിഷയം.

ഹാസിൽബ്ലാഡ് ബുള്ളറ്റിൻ ഓൺലൈൻ മാഗസിനിലെ എറൗണ്ട് ദി വേൾഡി ലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനൊപ്പം ഇറ്റലിയിലെ ഫോട്ടോ വോഗ്, തങ്ങളുടെ സൈറ്റിലേക്ക് ഇദ്ദേഹത്തിന്റെ ഇരുന്നൂറിലേറെ ചിത്രങ്ങൾ തെരഞ്ഞെടുത്തിരുന്നു. ബെറ്റർ ഫോട്ടോഗ്രാഫി മാഗസിൻ തങ്ങളുടെ ട്രാവൽ ഫോട്ടോഗ്രഫി ബുക്‌ലെറ്റിനു വേണ്ടിയും സതീഷ് നായരുടെ ചിത്രങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്.