സതീഷ് നായരുടെ ഫോട്ടോ പ്രദർശനം ആരംഭിച്ചു

Posted on: April 27, 2016

Satheesh-Nair-photo-exhibitകൊച്ചി : പ്രശസ്ത കശുവണ്ടി കയറ്റുമതി സ്ഥാപനമായ ഇന്ത്യ ഫുഡ് എക്‌സ്‌പോർട്‌സ് സിഇഒ സതീഷ് നായരുടെ ഫോട്ടോ പ്രദർശനം – ഗ്ലിംപ്‌സസ് പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ കൊച്ചി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുമ്പോൾ മനസ്സിനെ തൊട്ടറിയുന്ന ദൃശൃങ്ങളെ നിരീക്ഷിച്ച്  ക്യാമറയിൽ പകർത്തി അവയുടെ സൗന്ദര്യം ഒട്ടും കുറയാതെ പ്രദർശിപ്പിച്ചതിൽ ഷാജി. എൻ. കരുൺ പ്രത്യേകം അഭിനന്ദിച്ചു. കലാധരൻ മാസ്റ്റർ നന്ദി പറഞ്ഞു. മെയ് 1 വരെയാണ് പ്രദർശനം.