29
Monday
April 2024
April 2024
അമർനാഥ് യാത്രയ്ക്ക് ഒന്നരലക്ഷം പേർ
Posted on: June 8, 2015
ശ്രീനഗർ : അമർനാഥ് തീർത്ഥാടനത്തിന് ഒന്നരലക്ഷം പേർ രജിസ്റ്റർ ചെയ്തു. ദക്ഷിണ കാഷ്മീരിലെ അമർനാഥിലേക്കുള്ള തീർത്ഥാടനം ജൂലൈ രണ്ടിന് ആരംഭിക്കും. 59 ദിവസം ദീർഘിക്കുന്ന തീർത്ഥാടനകാലം ഓഗസ്റ്റ് രണ്ടിന് സമാപിക്കും. ഹിമാലയ പാർശ്വത്തിലുള്ള അമർനാഥ് ഗുഹയിലേക്ക് പ്രതിദിനം 7,500 തീർത്ഥാടകരെ മാത്രമെ അനുവദിക്കുകയുള്ളു.
സമുദ്രനിരപ്പിൽ നിന്നും 3,880 മീറ്റർ ഉയരത്തിലാണ് അമർനാഥ് ഗുഹ. അനന്തനാഗ് ജില്ലയിലെ പഹൽഗാം വഴിയും ഗന്ധർബാൽ ജില്ലയിലെ ബാൽതാൾ വഴിയുമാണ് തീർത്ഥാടനം. തീർത്ഥാടന പാതയിൽ 25 മെഡിക്കൽ ക്യാമ്പുകളും 30,000 കുതിരകളെയും തയാറാക്കുമെന്ന് ഡിവിഷണൽ കമ്മീഷ്ണർ അറിയിച്ചു.
TAGS: Amarnath Cave Shrine | Amarnath Yatra | Anantnag District | Ganderbal District | Kashmir |
Trending News